താൾ:Bhasha champukkal 1942.pdf/350

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


     എട്ടാമധ്യായം

ദയാവുമില്ലിന്നലെ വന്നുവന്നു
നന്നെത്രയും നിന്നെയുലച്ചവാറു്;
തേച്ചേ കുളിക്കാവതു നീയിദാനീം;
വദന്തി വക്രം തദിദം ബുധേന്ദ്രാഃ. (5)

എന്റേ മനസ്സിൽക്കുടികൊണ്ടിരിപ്പൂ
എല്ലായ്പൊഴും നീ,യൊരുനാളുമേ ഞാൻ
നിന്നുള്ളിൽവന്നീലതു നീ പൊറുത്തീ-
ടിത്യാദി ലീലാവിധമാമനന്തി." (6)

കുമാരസംഭവം തൃതീയസർഗ്ഗത്തിന്റെ മാഹാത്മ്യം ഒരുതരത്തിലാണെങ്കിൽ കാമദഹനം ചമ്പുവിന്റെ മാഹാത്മ്യം മറ്റൊരുതരത്തിലാണു്. ഈ ചമ്പു കേരളീയർക്കു സമ്മാനിച്ച മഹാകവിയെ അവർ മനസ്സുകൊണ്ടു് ഏതുകാലത്തും നമസ്കരിക്കേണ്ടതാകുന്നു.

3. ഉമാതപസ്സു്.

 ഈ ചമ്പു മുഴുവൻ കണ്ടുകിട്ടീട്ടീല്ല. കുമാരസംഭവം അഞ്ചാംസർഗ്ഗത്തിലേ കഥയാണു് ഇതിൽ പ്രതിപാദിച്ചിരിക്കുന്നതു്.  കവിതയുടെ കാലം ഏകദേശം കാമദഹനത്തിന്റേതു തന്നെയെന്നു തോന്നുന്നു.
 "കല്പകവല്ലീകനകമണിത്തറ തന്മേലൊക്കക്കൂട്ടം ക്രടീ പുകൾപെറുമുർവശി  മേനക രംഭ തിലോത്തമയെന്നിവർ മുമ്പായുള്ള നിലിമ്പവധൂനാം;'അയ്യോ പാപം!പൊയ്പോയല്ലോ മയ്യേൽമിഴിമാർവമ്പും മേന്മയും, മങ്ഗജവീ

339


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/350&oldid=156231" എന്ന താളിൽനിന്ന് ശേഖരിച്ചത്