താൾ:Bhasha champukkal 1942.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എട്ടാമധ്യായം

അങ്കേ മോദാൽക്കളിച്ചീടിന ഗജമുഖഷാ-
    ണ്മാതുരം കൈതൊഴുന്നേൻ
തുങ്ഗം തൃക്കൺകലാകല്പിതനിഖിലജഗൽ-
    കന്ദളം ചന്ദ്രചൂഡം." (1)

2. ഹിമവാൻ-
___________

"ഏഴാഴിച്ചുററിലുററുള്ളവനിയെ മുഴുവൻ
     നീരിൽ വീണ്ണങ്ങഗാധേ
താഴാതേകണ്ടുറപ്പിച്ചൊരുപൊഴുതിളകാ-
      തോരു പാദാഗ്രസീമാ
തോഴാ, വൈരിഞ്ചലോകം പുതുമയൊടു മുക-
       ക്കും മുകൾക്കല്ലു മുട്ട-
ച്ചൂഴും മാണിക്യധാമാ,കുലഗിരി ഹിമവാൻ
      നാമ ഭ്രമൌ സമിന്ധേ," (2)
 
3.പാർവ്വതി മേനയോടു്-
_________________-

"വാത്സല്യവും കരുണയും പിണയുന്ന ലീലാ-
നേത്രാഞ്ചലേ,ജനനി,നിൻകഴൽ കൈതൊഴുന്നേൻ;
സാധ്വീം വിധാതുമൊരു താപസവൃത്തിമെന്നാൽ
സാധ്യാമനുജ്ഞയരുൾ കിഞ്ചന വൈകിയാതെ." (3)

4.മേന പാർവ്വതിയോടു്-
_________________

"ചൊന്നാൾ മേനാ തദാ ഭൂധരവരമഹിഷീ,
       വേപമാനാങ്ഗവല്ലീ,
341
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/352&oldid=156233" എന്ന താളിൽനിന്ന് ശേഖരിച്ചത്