താൾ:Bhasha champukkal 1942.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം പൊടുന്നെന്നു" എന്നു തുടങ്ങുന്ന ഗദ്യത്തിൽ "പണം വാങ്ങിവന്നിട്ടു കാർയ്യങ്ങളെല്ലാം" എന്ന വരിവരെയുള്ള ഭാഗം ഈ ചമ്പുവിൽ ഉദ്ധരിച്ചിട്ടുള്ളതുകൊണ്ടു പുനത്തിന്റെ കാലത്തിനു പിന്നീടാണു ഇതിന്റെ ആവിർഭാവമെന്നു മാത്രം പറയാം. കവിയെപറ്റിയും യാതൊരറിവുമില്ല .പ്രസ്തുതചമ്പുവിന്റെ ഒരു വിശേഷം അതിൽ സ്രഗ്ദ്ധധരാവൃത്തത്തിൽ ഒരു പദ്യംപോലും കാണുന്നില്ലെന്നുള്ളതാകുന്നു. മറ്റു ചമ്പുക്കളിലെല്ലാം ഓദനസ്ഥാനത്തിൽ സ്രഗ്ദ്ധരയും ഉപദംശസ്ഥാനത്തിൽ മറ്റു വൃത്തങ്ങളുമാണല്ലോ ദൃശ്യങ്ങളായിരിക്കുന്നത് . ഗണ്യമായ ഈ വ്യത്യാസം എങ്ങനെ വന്നു എന്നറിയുന്നതിനും ലക്ഷ്യമൊന്നുമില്ല. കവിതാരീതി നോക്കിയാൽ ശ്രീമതീസ്വയംവരത്തിനു രണ്ടാംതരത്തിലുള്ള ചമ്പുക്കളുടെ ഇടയിൽ ഒരു സ്ഥാനത്തിനു മാത്രമേ അവകാശമുള്ളൂ.

 കഥയും കാവ്യവും.

______________ ശ്രീമതീസ്വയംവരത്തിലേ കഥ പുരാണാന്തർഗ്ഗതമാകുന്നു. വിഷ്ണുഭക്തന്മാരിൽ പ്രമുഖനായ അംബരീഷമഹാരാജാവിനു ശ്രീമതി എന്നൊരു പുത്രിയുണ്ടായിരുന്നു .ആ യുവതിയുടെ സൌന്ദര്യത്തെ കവി താഴെ ഉദ്ധരിക്കുന്ന ഗദ്യത്തിൽ വർണിക്കുന്നു. "തലമുടിതന്നൊടു തോറ്റിട്ടസ്യാ ജലധരപടലികൾ മുറയിടുമിന്നും; അളകാവലിയൊടു തോറ്റിട്ടിപ്പൊഴുമളിനികരം മുരളുന്നിതു ലോകേ; അളികതലത്തൊടു തോറ്റോരു ഡുപതിശകലം പശുപതിജടയിലൊളിച്ചൂ; ചില്ലിയുഗ

                                    305

39










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/316&oldid=156193" എന്ന താളിൽനിന്ന് ശേഖരിച്ചത്