താൾ:Bhasha champukkal 1942.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ത്തൊടു തോറ്റോരലർചരവില്ലിനു നിയതം ചൊവ്വം വരുന്നൂ; നയനയുഗത്തൊടു തോല്ക്ക നിമിത്തം മീനചയംപോയ് നീരിൽമറഞ്ഞൂ; തിലകുസുമക്കൊടി മുക്കൊടു തോറ്റത്തലകുമ്പിട്ടുടനടവിയിൽ വീണ്ണൂ; ഗണ്ഡയുഗത്തൊടു തോറ്റിട്ടിന്നും കണ്ടവർ പൊത്തും ദർപ്പണമതിനെ; അധരയുഗത്തൊടു പിശകിയതിൽപ്പിൻപഴകിയ പവിഴം തുളപെടുമെങ്ങും; വദനംതന്നൊടു തോറ്റു ശശാങ്കൻ വ്യസനം പൂണ്ടുമെലിഞ്ഞിതു നിയതം; ശംഖു കഴുത്തൊടു തോറ്റിട്ടിന്നും ശങ്കകളഞ്ഞലറുന്നിതു ലോകേ; കല്പകവല്ലികൾ കയ്യൊടു തോറ്റിട്ടിപ്പൊഴുമവനിയിൽ നില്പില്ലെങ്ങും; കുചയുഗളത്തൊടു തോല്ക്കനിമിത്തം കുലഗിരിനികരം വനമതിലായീ; കൊടിനടുതന്നൊടു പിശകുകകൊണ്ടേ തുടി കണ്ടവരോടടികൊള്ളുന്നൂ; ജഘനംതന്നൊടു തോറ്റിട്ടല്ലി പുളിനംപോയിപ്പാഞ്ഞിതു ജലധൌ? രംഭകൾ തുടയൊടു തോറ്റിട്ടിന്നും കുമ്പിടുമാറു ചമഞ്ഞിതു ചെമ്മേ; പദയുഗളത്തൊടു തോല്ക്കനിമിത്തം സരസിരുഹം പോയ്ചേറ്റിലടങ്ങീ."

ഇങ്ങനെ പലതും ഉപന്യസിച്ചു കവി ആ ഭാഗം

   "പെണ്ണിൻ ഗുണഗണമോർത്താൽ
              വർണിപ്പാൻ വേലയുണ്ടനന്തന്നും;
              എന്നാൽ മതിമതി വചനൈ-
               രെണ്ണാമോ വിചീജാലമംഭോധേഃ ?"
 

എന്നു പറഞ്ഞു് അവസാനിപ്പിക്കുന്നു.

306










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/317&oldid=156194" എന്ന താളിൽനിന്ന് ശേഖരിച്ചത്