താൾ:Bhasha champukkal 1942.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ദിശിദിശി മീതേ കേൾക്കാകുന്നൂ; വിസ്മയമെത്രയു, മഞ്ജനമലകൾ നടന്നതുപോലെ കജ്ഞരപടലി പുറപെട്ടതുകാൺ; വാരിധിതിരകൾ കരേറുംപോലെ വാജിഗണങ്ങൾ കുതിച്ചീടൂന്നൂ; ഗന്ധർവ്വപുരാകാരാനഗ്രേ ചന്തത്തിൽക്കാൺ മണിരഥസംഘാൻ ;ചതുരമിളക്കും ദീപ്രമഹായുധാതേജഃസ്ഫുരണവുമൊപ്പമിയന്ന പടച്ചമയം ബത! ഭങ്ഗിയിൽ മേളിച്ചാലോലോത്ഭടകാലാൾപ്പടകൾക്കറ്റം കണ്ടീലത്രയുമല്ലേ ചൂഴും കരുതുക ധരണിപതീനാം പ്രൌഢിമതങ്ങുംകുടകളുമാ വലിയോരു പടക്കൂട്ടത്തിൻ നടുവിൽക്കാണൊരു നരവരരത്നം, ദീപ്തമഹായുധബാഹുസഹസ്രവ്യാപ്തദിഗന്തരമുപരിസമുദ്ധൃതകനകച്ഛത്രകദംബഛായാസന്തതിയൂടെ പോന്നഭിയാന്തം, കോപംകൊണ്ടു കലങ്ങിമറിഞ്ഞെരിതീപ്പൊരിചിതറിന ലോചനകമലം, മണിമയഭ്രഷണപരികരശോഭാപരിവേഷോജ്ജ്വലമഭിതോനിസ്സ്യതബാഹുമരീചീസഹസ്രമിവാത്ഭുതതരുണാദിത്യം കീഴിലുമിന്നുംമേലിലുമോർത്താലിതിനൊത്തോരു പടക്കൂട്ടത്തിൻ പുരുഷപ്പാടു ഗണിപ്പാനില്ലേ; ഗുരുസത്വോപി സ്ഥിരചിത്തോഭവ; ഭുവനകടാഹം മുട്ട നിറഞ്ഞു ഭയങ്കരമെത്തും പടവരവിതു കാണരുതു തടുപ്പാൻ പരമേശ്വരനും." ഇത്യാദി. 14. ശ്രീമതിസ്വയംവരം- ______________

ശ്രീമതീസ്വയംവരത്തിന്റെ കാലം നിർണയിക്കുവാൻ ഒരു മാർഗ്ഗവും കാണുന്നില്ല .രാമായണചമ്പുവിലേ സീതാസ്വയംവരപ്രബന്ധത്തിലുളള "ക്വചിദ്വിപ്രവൃദന്ദം

304










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/315&oldid=156192" എന്ന താളിൽനിന്ന് ശേഖരിച്ചത്