താൾ:Bhasha champukkal 1942.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുകൾ 

 
    "ശ്രീമത്യാം ദ്വാരവത്യാമഴകിലുടനകം-
            പുക്കു സൌഖ്യം പുണർത്തും
      ധാമശ്രീകണ്ടുമേറ്റം വിരവിനൊടു കള-
            ഞ്ഞീടൊലാ കാലമേതും;
    ആമോദംചേർന്നൊരന്തർമ്മണിഭവനമക-
            ത്തൂടുചെന്നസ്തശങ്കം
     കാമം കാരുണ്യരാശിം കനിവൊടു സഹസാ
             കാൺക കല്യാണകീർത്തേ."
എന്ന പദ്യം നോക്കുക. ഇപ്പോൾ ഉപലബ്ധമായിട്ടുള്ള ഗ്രന്ഥത്തിൽ
   "ചൊല്പൊങ്ങീടും ഗുണൌഘൈരമരവരപുരം
          കീഴ്പ്പെടുക്കിൻറ പുർയ്യാം
  കെല്പോടാമ്മാറിരുന്നീടിന ഭുവനപതേഃ
           പഞ്ച പഞ്ചാനനാഭാഃ
  ഉൽപന്നാ ജീവഭൂതാഃ പരിചൊടു പരമാ-
           ത്മാവിൽ നിന്റെന്റപോലേ
   സൽപുത്രന്മാർ ജനിച്ചൂ പുനരവരിലയം
      രുക് മിതാനഗ്രജന്മാം."

എന്ന ശ്ലോകമാണു് ആദ്യമായി കാണുന്നതെങ്കിലും അതുകൊണ്ടാണു് കാവ്യം ആരംഭിക്കുന്നതു് എന്നു വിചാരിക്കുവാൻ പാടില്ല . പുരിയുടെ പേരും വർണ്ണനവും അതിനുമുൻപു കഴിഞ്ഞിരിക്കണം . 'ചാത്രരെയൊക്കെസ്സമ്മാനിച്ചും' എന്ന ഭാഗത്തിൽ കവി യത്രകളിക്കാരെ സ്മരിക്കുന്നു .

278


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/289&oldid=156163" എന്ന താളിൽനിന്ന് ശേഖരിച്ചത്