താൾ:Bhasha champukkal 1942.pdf/288

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏഴാമധ്യായം സംസ്കൃതവ്യുൽപത്തി ഉണ്ടായിരുന്നതായി തോന്നുന്നില്ല.പ്രസ്തുതചമ്പുവിൽ സംസ്കൃതഗദ്യം പോയിട്ടു് ഒരു സംസ്കൃത പദ്യം പോലും കാണുന്നില്ല.പലപ്പോഴും ഛന്ദശാസ്ത്ര നിയമങ്ങൾക്കു വിപരീതമായി ഗുരുക്കളെ ലഘുക്കളാക്കി ഉച്ചരിക്കേണ്ടിയിരിക്കുന്നു എന്നുള്ളത് ഈ കാവ്യത്തിൽ മുഴച്ചുനിൽക്കുന്ന ഒരു ദോഷമാകുന്നു.'സ്വച്ഛജ്ഞാനം കലർന്നീടിന ശ്രുതിനിവഹം' , 'ആത്മതുല്യമിവ പ്രത്യയ പ്രകൃതി' , 'മെത്തുന്ന പ്രീത്യാ' തുടങ്ങിയ പ്രയോഗങ്ങൾ ഈ ദോഷത്തെ ഉദാഹരിക്കുന്നു.'സദൃശംകൊണ്ടു് ' 'തുംഗംചേരും' മുതലായ വരികളിൽ വിശേഷണത്തെ വിശേഷ്യമാക്കിയിരിക്കുന്നു. അന്യന്റെ സ്വത്തു കവി അശേഷം അപഹരിച്ചിട്ടില്ല എന്നുള്ളത് ഈചമ്പുവിന്റെ ഒരു ഗുണമായി കരുതാവുന്നതാണ്. 'വർത്തിച്ചുതാനാൽ' 'വരായിന്റിതിന്റും' ഇത്യാദി പ്രയോഗങ്ങൾ കവിതയുടെ പഴക്കത്തെ വ്യഞ്ജിപ്പിക്കുന്നു. മൂലത്തിൽനിന്നു കഥാംശത്തിൽ കവി വലിയ വ്യത്യാസമൊന്നും വരുത്തീട്ടില്ല.എന്നാൽ രുക്മിണി ശ്രീകൃഷ്ണനോട് സന്ദേശത്തിനായി നിയോഗിക്കുന്ന ബ്രാഹ്മണനെ "ബാല്യേ തുടങ്ങീട്ടു സമാനലീലാ-ലൌല്യം കലർന്നുള്ളനുരാഗഭാജം തുല്യാമയം ഭൂമിസുരാത്മജം" എന്നുവർണ്ണിക്കുന്നു. ഇവിടെ അനുരാഗശബ്ദം സൌഹാർദ്ദമെന്ന അർത്ഥത്തിൽ പ്രയുക്തമായിരിക്കണം ; തുല്യാമയത്വമെന്താണെന്നു കവി നമ്മെ അറിയിക്കുന്നില്ല. സന്ദേശകാവ്യങ്ങളുടെ രീതീ പിടിച്ചാണ് സന്ദേശഭാഗം സംക്ഷിപ്തമായി രചിച്ചിരിക്കുന്നതു്.

277


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/288&oldid=156162" എന്ന താളിൽനിന്ന് ശേഖരിച്ചത്