താൾ:Bhasha champukkal 1942.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമധ്യായം രുക്മിണിയുടെ സൌന്ദർയ്യവർണ്ണനം, ശിശുപാലന്റെ വിരഹതാപവും പ്രയാണോദ്യോഗവും , രുക് മിണിയുടെ നീരാട്ടു് , മുതലായ വിഷയങ്ങൾ വളരെ വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട് . പാണ്ഡിത്യം പോരെങ്കിലും കവിക്കു വാസനാവൈഭവം പരിപൂർണ്ണമായി ഉണ്ടായിരുന്നു എന്നു തെളിയിക്കുവാൻ ചില പദ്യഗദ്യങ്ങൾ ഉദ്ധരിക്കാം .

 പദ്യങ്ങൾ.
________
1. ഭീഷ്മകന്റെ വാക്കു്-
____________
"ദീനംതട്ടാത ലീലാസരണിയിലഴിയും
ലോകചേതോവികാരാ-
നങ്ഗോന്മേഷമേളംതടവിന നയനാം
മന്ദഹാസാഭിരാമാം
നാനാലോകർക്കു ചേരും വിമലഗുണഗണം-
കൊണ്ടു ധന്യാം തനൂജാ-
മേനാം രഞ്ജിപ്പതിന്നിന്നൊരു നൃപതിസുതം
കണ്ടതില്ലെങ്ങുമേ ഞാൻ."
                              (1)
2.രുക്മിയുടെ കോപം-
____________
അച്ഛൻ താനേ പറഞ്ഞീടിന വചനമിദം
കേട്ടു കോപംമുഴുത്തി-
ട്ടുച്ചൈരക്കണ്ണുരണ്ടും നൃപസദസി ചുവ-
പ്പിച്ചു മഞ്ചാടിപോലേ,
279












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/290&oldid=156165" എന്ന താളിൽനിന്ന് ശേഖരിച്ചത്