താൾ:Bhasha champukkal 1942.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പിശിതാശനശതബഹുളതപിശാചികളശിവനിനാ-

                      ദം കലരുന്നേരം,

കുന്നുകൾപോലേ കുന്നിവരും ചില പന്നികളോടി-

                      [ച്ചാടുന്നേരം,

കാനനനികുരേ വിരഹിതവിവരേ ദീനതപൂണ്ടു നട-

                        [ന്നുമുപഴന്നും,

സർപ്പാനുഗ്രാൻ ദർപ്പോദഗ്രാനഭ്യാശേ കണ്ടാശു വിറച്ചും, ഗമനനിരാശാ കുഹചന ദേശേ നിഷസദൈഷാ മ-

                    ഹിതാ യോഷാം."

എന്തൊരു സജീവമായ വാക്യചിത്രം!

 ചില പൊടിക്കൈകൾ.സ്വയംവരസംബന്ധമായുള്ള ബഹളങ്ങലുടെ പിരപഞ്ചനത്തിൽ കവി പല ഫലിതങ്ങളും പ്രയോഗിക്കുന്നുണ്ട്. നമ്പൂരിമാ,ജ്യോത്സ്യൻമാർ,മന്ത്രവാദികൾ ഇവടെ പ്രത്യേകിച്ചു കളിയാക്കീട്ടുണ്ട്.കുടുംബം ഭരിച്ചുകൊണ്ടുപോകേണ്ട ആളാണ് ഇട്ടിനാറാണൻ.അയാളുടെ പെരുമാറ്റമോ? "ചാത്തമൂട്ടുന്ന നാളുച്ചനേരത്തൊഴിഞ്ഞിട്ടിനറാണനെക്കാണ്മതില്ലെങ്ങുമേ" എന്നു പത്തുപെൺകുട്ടികൾക്കു പിതാവായി ദാരിദ്ര്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ വലയുന്നല വൃദ്ധൻ നമ്പൂരിയെക്കൊണ്ട് ആവലാതി പറയിക്കുന്ന തരത്തിലുള്ളതാണ് അത്!
     "ഇന്നത്തേടം പൊറുത്തീടുകിലിവിടെ ജയി-
          ച്ചീടിനേൻ, നാളെയെല്ലാ-
      മെന്നെക്കാണുംദശായാമധിഗളമരുളും 

മാല നൂനും കുമാരീ,


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/208&oldid=156098" എന്ന താളിൽനിന്ന് ശേഖരിച്ചത്