താൾ:Bhasha champukkal 1942.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിന്നത്തേക്കോപ്പുവേറെയിതി വിവിധ മനോ-

                     രാജ്യഭേദാകുലാനാം
           കണ്ണിൽത്തന്നേപുലർന്നൂ യുഗശതസദൃശീ
                    രാത്രിധാത്രീപതീനാം."

എന്ന പദ്യത്തിൽക്കാണുന്ന 'കണ്ണിൽത്തനനേ പുലർന്നൂ' എന്ന പ്രയോഗം ഒരൊന്നാന്തരം പൊടിക്കൈ തന്നെ.

         ദമയന്തി മാലയിടാത്ത രാജാക്കന്മാർക്കും ഒരു വധുവിനെ കിട്ടിയെന്നില്ല. 'കന്യാം കൈക്കൊണ്ടു ഗ്രഢം നിജഹൃദയവിധേയാം ത്രപാനാമധേയാം"; അങ്ങനെയാണ് അവരുടെ തിരിയെപ്പോക്ക്. ഇതൊരു കുറിക്കു കൊള്ളുന്ന ഫലിതമാണെന്നുള്ളതിനു സംശയമുണ്ടോ? 'നിജഹൃദയവിധേയാം' എന്ന വിശേഷണത്തിന്റെ ശക്തി അനിർവചനീയമാണ്. ദമയന്തിയെ കാട്ടിൽ കണ്ടു കാമർത്തനായി പാഞ്ഞടുക്കുന്ന കാട്ടാളനെ കവി താഴെക്കാണുന്ന പ്രകാരത്തിൽ വർണ്ണിക്കുന്നു.
                                     "അന്നേരം കോപി വൃദ്ധശ്ശബരപരിവൃര്ഢോ
                                             ഹന്ത! താൻ ജാതനായീ-
                                      ടുന്നാളേ ജാതരോമോൽഗമചികുരമുഖ-              
                                               ശ്മശ്രുലോ ധൂസരാത്മാ
                                      പിന്നാലേ മാംസഗന്ധാഗതവിപുലമഹാ-
                                             മക്ഷികാക്രാന്തവക്ത്രോ
                                      ധന്യാമേനാം വധൂടീമകുടതടമണിം

കാമയാമാസ കാമീ."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/209&oldid=156099" എന്ന താളിൽനിന്ന് ശേഖരിച്ചത്