ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
3. വനാന്തരത്തിലേ രാത്രീവർണ്ണനം-
"അസ്തഗീരീശ്വരമസ്തകസീമനി ഭാസ്കരഭഗവാൻ മറ-
[യുന്നേരം,
ഗതവതി സവിതരി ഗുഹകളിൽനിന്നിത്തിമിരകരീശ്വ-
[രരിളകുന്നേരം,
ദിക്ഷു വിദിക്ഷു ച മുഷ്തരമായ തരക്ഷുഗണങ്ങൾ തിമി-
[ർക്കുന്നേരം,
കാട്ടിൻനടുവിൽക്കാട്ടാളാവലികൂട്ടംകൂടിപ്പാടുന്നേരം,
മല്ലീവല്ലീഫുല്ലാവലിരിഹ മെല്ലേ മെല്ലേ വിരിയുന്നേരം,
പക്ഷികൾ വൃക്ഷാവലിയിലടങ്ങിയിണങ്ങിമയങ്ങിയു-
റങ്ങുന്നേരം,
കാമുകപടലികൾ കാമിനിമാർതൻ കോമളമുലക-
ളിലണയുന്നേരം,
ക്രോഷ്ടൂനാം തതി കാട്ടിൻനടുവേ കൂട്ടംകൂടിക്കര-
[യുന്നേരം,
മൈലുകൾ പീലികൾചാല വിരിച്ചന്നൃത്തവുമാടി-
[യടങ്ങുന്നേരം,
ഞെടുഞെടയുടനുടനടവികൾതോറും കരടികൾ കടു-
[തരമലറുന്നേരം,
രൂക്ഷതതേടിന രാക്ഷസപടലീ തീക്ഷ്ണനിനാദം
[കലരുന്നേരം,
ശ്രോത്രാനന്ദം ചേർത്തീടാതേ ദാത്യൂഹാവലി കരയു-
[ന്നേരം,

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.