താൾ:Bhasha champukkal 1942.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1. ഗദ്യരചനാഃ ഹംസയാനത്തംപ്പറ്റിയുള്ള വർണ്ണനത്തിൽനിന്ന്-

          "വിവിധമഹാമണിവിരചിതശിഖരേ  ചെന്നു വിദർഭക്ഷിതിപതിനഗരേ ധന്യാകാരേ കന്യാഗാരേ മണിമയമുറ്റത്തഴകിലിറങ്ങിക്കനകവിഭ്രഷണഝണഝണിതോ പമമധുരനിനാദംകൊണ്ടു വധൂനാം ചെവികളിലമൃതു ചൊരിഞ്ഞു ചൊരിഞ്ഞും,മദകളതരുണീയാനമനോജ്ഞം മൃദു മൃദു പദതളിർ വച്ചു  നടന്നും, വിദ്രുമശകലം  ബീജാപൂരകവിത്തോന്നോർത്തതു കൊത്തിയുടച്ചും, മധ്യേ മധ്യേ വെളുവെള വിലസും പത്രപുടങ്ങൾ കുടഞ്ഞു കുടഞ്ഞും, വിവലിതവടനം നോക്കിയുമിത്ഥം വിഭ്രമരീതിവളർത്തുനടന്നു."
 2. ദമയന്തീവിലാപം-

"കാട്ടിൻനടുവേ കൂട്ടത്തോടെ മണ്ടിവരും ചില ദന്തുരബന്ധുരസിന്തുരതതിതൻ ബൃംഹാരവമിത ഹാഹാ ! നാഥാ കേൾക്കാകുന്നൂ ; നീഹാരാവൃതനാനാഗുഹയാം ഗേഹാന്നിർഗ്ഗതസിംഹാനീമതിഘോരാകാരനാരാവൌഖാൻ കർണ്ണേ കേട്ടു പൊറുക്കുന്നീല വിറയ്ക്കുന്നുള്ളും ; ചട്ടറുമെട്ടടികൊണ്ടു തിരിഞ്ഞു മറിഞ്ഞു നടക്കുന്നെട്ടടിമാനിൻ നിഷ്ഠം രവിരുതം കഷ്ടം കഷ്ടം കേട്ടു നിതാന്തം ഞെട്ടുന്നനവധി പൊട്ടീടുന്നു കർണ്ണദ്വന്ദ്വം ; ദിക്ഷു പരക്കും വൃക്ഷൌഘാനാമഗ്രേ ചാടുമൊരുൽക്കടമർക്കടദുർഘടദുഷ്കരഹിക്കാരവമിത കേൾക്കാകുന്നൂ ;................വ്യാളീപാളീശൂളീകേളീ കാളീടുന്നൂ കേൾക്കുന്നേരം."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/206&oldid=156096" എന്ന താളിൽനിന്ന് ശേഖരിച്ചത്