ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
4.രാജാക്കന്മാരുടെ വരണമണ്ഡപപ്രവേശം_
തഞ്ചത്തിൽ ഭങ്ഗി ഭാവിച്ചുദിതരുചി നട-
ക്കുന്ന നേരത്തിളക്കം
തഞ്ചീടും ചാരുകാഞ്ചീവലയഗണഝണൽ-
കാരവാചാലിതശാഃ
അഞ്ചാതേ ചെന്നമാത്യൈസ്സഹ വടിവൊടലം-
ചക്രുരാത്താഭിമാനം
മഞ്ചാഗ്രേ വച്ച മത്തദ്വിരദരിപുമഹാ-
വിഷ്ടരാൻ പുഷ്ടശോഭാൻ." (4)
5. ധാത്രി ദമയന്തിയോട്_
"പരിമളമിളകീടും ചാരുസൌഭാഗ്യലക്ഷ്മീ-
സുരതരുകുസുമോദ്യന്മുഗ്ദ്ധമാധ്വീകധാരേ,
അരുളു ധരണിപാരന്മാരിലെല്ലാരിലും നിൻ
തിരുമിഴിമുനയെന്നും മാലികാം ബാലികേ നീ."
6. ചന്ദോദയം_
"കാതർയ്യംചേർത്തു കോകങ്ങളിലഖിലചകോ-
രാവലീപ്രാണരക്ഷാ-
ചാതുർയ്യം കൈവളർത്തിസകലകുമുദിനീ-
കാമിനീപുണ്യഭൂമാ,
വൈധുർയ്യാവേഗദായീ വിരഹിഷു സുഷമാ-
പൂരപിയൂഷധാരാ-
മാധുർയ്യം പോഷയൻ ദേഹിഷു പുനരുദിയാ-
യൈഷ പീയൂഷധാമാ."

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.