ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
193-194
അഞ്ചാമദ്ധ്യായം
2. നളമഹാരാജാവു_
"തണ്ടാർമാതിൻ കടാക്ഷാഞ്ചലകുവലയക-
ല്ല്യാണദാമാഞ്ചിതാത്മാ
വണ്ടാർപൂവേണിമാർതൻ മനസി നിഴലെടു-
ക്കുന്ന മങ്ഗല്യധാമാ
ഉണ്ടായീ പണ്ടുദഞ്ചൽഗുണഗണഗരിമാ-
ഭോഗവാൻ ഭൂതധാത്രീ-
കണ്ഠാലങ്കാരരത്നം നിഷധപതി നളോ
നാമ രാജാ മഹാത്മാ" (2)
'മനസിനഴൽ കൊടുക്കുന്ന' എന്ന പാഠം അശുദ്ധമാണെന്നു പറയേണ്ടതില്ലല്ലോ.
3.ദമയന്തിയുടെ നവയൌവനം_
" ഗാത്രേ ഗാത്രേ തുടർന്നൂ മധൂരിമതിരളും
യൌവനം;നേത്രരങ്ഗേ
കൂത്താട്ടത്തിനു ലജ്ജായവനികയിൽ മറ-
ഞ്ഞങ്ഗജന്മാ വിരേജ;
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം;
ഹന്ത! താരുണ്യവായ്പോ-
ടെത്തിക്കൈത്താർ പിടിച്ചൂ ഝടിതി വടിവെഴും
ശൈശവം പേശലാംഗ്യഃ." (3)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.