ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യാണ് അദ്ദേഹത്തിനും മുഖ്യവൃത്തമെങ്കിലും രാമായണാദിചമ്പിക്കളിൽ സാധാരണങ്ങളല്ലാത്ത മറ്റു വൃത്തങ്ങളും ധാരാളമായി പ്രയോഗിച്ചിട്ടുണ്ട്. രഥോദ്ധതയിലും പഞ്ചചാമരയിലും കവിക്ക്കു പ്രത്യേകം പ്രതിപത്തി കാണുന്നു. കാസി ബാലേ പേലവാങ്ഗീ ഭാസി ഹീനാ ഭ്രഷണൌഘൈഃ, ശ്രുത്വാ നതാങ്ഗ്യോ ഗഭീരാം തദാജ്ഞാം , ഭസ്മീഭ്രതേ തസ്മിൻ വ്യാധേ ഇത്യാദി പദ്യങ്ങളിൽ അദ്ദേഹം ചില അപ്രസിദ്ധവൃത്തങ്ങൾ എടുത്തുപെരുമാറുന്നുണ്ട് എന്നാൽ അവയ്ക്കൊന്നും അശേഷം ആകർഷണളക്തിയില്ലെന്നു പറയേണ്ടിയിരിക്കുന്നു.
പദ്യരചന, നൈഷധചമ്പൂകാരന്റെ കവിതാരീതി മനസ്സിലാക്കുന്നതിനു ചില പദ്യങ്ങൾ ഉദ്ധരിക്കാം.
1, മഹാവിഷ്ണുവന്ദനം-
" പാലംഭോരാശിമധ്യേ ശശധരധവളേ
ശേഷഭാഗേ ശയാനം
മേളംകോലും കളായഭ്യുതിയൊടു പടത-
ല്ലന്ന കാന്തിപ്രവാഹം
നാളൊന്നേറിത്തുളുമ്പും നിരുപമകരുണാ-
ഭാരതിമ്യൽകടാക്ഷം
നാളീകത്താരിൽമാതിൻ കുളുർമുലയുഗളീ-
ഭാഗധേയം ഭജേഥാഃ"

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.