താൾ:Bhasha champukkal 1942.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഞ്ചാമധ്യായം-ഭാഷാചമ്പുക്കൾ

പൂർവസൂരികളുടെ പദ്യങ്ങൾ പകർത്തുകയോ ആശയങ്ങൾ അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നുള്ളതാകുന്നു.ദൃഷ്ടിദോഷപരിഹാരത്തിനെന്നപോലെ രാമായണചമ്പുവിൽ നിന്ന് "കടകൾ തഴകളോരോന്ന്" ഇത്യാദി പദ്യം എങ്ങനെയോ നൈഷധത്തിൽ കടന്നുകൂടിയിരിക്കുന്നതിനെപ്പറ്റി ‌ഞാൻ മുൻപു പ്രസ്താവിച്ചിട്ടുണ്ട്. "മിത്രാപായേ ഫിത്വം കുമുദം ചിത്താനന്തം വന്നീലാർക്കും" എന്ന ഗദ്യാംശത്തിൽ, രാമായണചമ്പുവിൽ ദശരഥന്റെ ഭാജ്യഭാരവർണ്ണനത്തിലുള്ള "ചന്ദ്രമസി ദോഷാകരതാ, കാമിനീകുന്തളഭരേ കുടിലതാ, കമുദാകരേഷു മിത്രദ്വേഷ്വിതാ" എന്ന ഭാഗത്തിന്റെ ഛായ കാണുന്നുണ്ട്. രാമായണചമ്പൂകാരനും അക്കാർയ്യത്തിൽ സുബന്ധുപ്രഭൃതികളെയാണ് അനുകരിച്ചിരിക്കുന്നത്. ആ സാമ്യം ആകസ്മികമാണെന്നും വരാവുന്നതാണ്. അത്തരത്തിലുള്ള സാജാത്യങ്ങൾ അഗണ്യകോടിയിൽ തള്ളാവുന്നതാകുന്നു.കവിസാർഭൌമനായ ശ്രീഹർഷന്റെ നൈഷധീയചരിതം പാരാവാരംപോലെ പരന്നുകിടക്കുമ്പോൾ അതിൽനിന്ന് ഒരൊറ്റശ്ലോകം പോലും ഉദ്ധരിക്കുകയോ ആളയചോരണത്തിന് ഉപയോഗിക്കുകയോ ചെയ്യാതെ നൈഷധചമ്പു ഒന്നാംഭാഗം അത്യന്തം മനോമോഹനമായ രീതിയിൽ എഴുതിഭലിപ്പിച്ച മഴമങ്ഗലം നമ്മുടെ ഉള്ളഴിഞ്ഞുള്ള പ്രശംസയേ ഉദാത്തമായി അർഹിക്കുന്നു. യതിഭങ്ഗത്തിൽ അദ്ദേഹം ഭാരതചമ്പൂകാരനെപ്പോലെതന്നെ അപരാധിയാണ്. സ്രഗ്ദ്ധരതന്നെ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/202&oldid=156092" എന്ന താളിൽനിന്ന് ശേഖരിച്ചത്