താൾ:Bhasha champukkal 1942.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ എന്ന പദ്യം . അതിനെക്കാൾ പുളകപ്രദമായ ഒരു പദ്യവും ഞാൻ ഭാഷാചമ്പുക്കളിൽ വായിച്ചിട്ടില്ല . ആ പദ്യം സംസ്കൃതത്തിലാണല്ലോ രചിച്ചിരിക്കുന്നത് . അതുപോലെ അതിനോടടുക്കുന്ന 'ശാകംഭരീരമണ' , ' സംഭ്രതിസ്സർയ്യവംശേ സഖലു കലഗുരുർബ്രഫനിഷ്ഠോ വസിഷ്ഠഃ' , "കാരാസംരുദ്ധലങ്കാഭടമുഖദശകോൽഭ്രതനിശ്വാസവാതപ്രോദ്ധതോത്തുങ്ഗകീർത്തി പ്രസവപരിമളാമോദിതാശാന്തരാളഃ" , 'പൃഷ്ടാ ബഹ്വവദന്മിതം പ്രതിവചഃ' തുടങ്ങിയുള്ള പദ്യങ്ങളും സംസ്കൃതനിബദ്ധങ്ങളാകുന്നു . "അഥ സാ ലളിതതനുകാന്തിസമ്പതാദാ സുരസുന്തരീരപി ജയന്തീ മനേമഹാവീരവൈജയന്തീ" മാധുര്യം വിശ്വോത്തരമാണു് . അതിലേ ഭാഷയും ആമൂലാഗ്ര സംസ്കൃതം തന്നെ . നളൻറെ സന്ദേശവും ദമയന്തിയുടെ പ്രതിസന്ദേശവും സംസ്കൃതത്തിൽ ലേഖനം ചെയ്തിരിക്കുന്നത് അവർക്കു് ആ ഭാഷയിൽ മികച്ച പാണ്ഡിത്യമുണ്ടായിരുന്നു എന്നു് അനുവാചകന്മാർ ധരിക്കുന്നതിനായിരിക്കാം . ഏതായാലും മഴമങ്ഗലത്തിനു നൈഷധചമ്പു രചിക്കുമ്പോൾ തനിക്കുഭാഷയെക്കാൾ സ്വാധീനത സംസ്കൃതത്തിലായിരുന്നു എന്നു കാണിക്കണമെന്നു് അഗ്രഹമുണ്ടായിരുന്നതായി തോന്നിപ്പോകുന്നു . എന്നാൽ ഭാഷാകവനത്തിലും അദ്ദേഹത്തിനു് അനന്യസുലഭമായ പ്രാവീണ്യമുണ്ടായിരുന്നു എന്നുള്ളത് അനേകം പദ്യങ്ങളിലും വിശേഷിച്ചു ഗദ്യങ്ങളിലും നിന്നു് സ്പഷ്ടമാക്കുന്നുണ്ടു് .

നൈഷധചമ്പുവിൽ മറ്റൊരു വൈശിഷ്ട്യം കാണുന്നതു് അതിന്റെ പ്രണേതാവു് നിവൃത്തിയുള്ളിടത്തോളം


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/201&oldid=156091" എന്ന താളിൽനിന്ന് ശേഖരിച്ചത്