താൾ:Bhasha champukkal 1942.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രുത് ; എങ്കിലും ഗ്രന്ഥകാരൻ വിസ്തരഭീരുവായി ഇതിഹാസച്ഛായയിൽ കഥ മാത്രം പറഞ്ഞുകൊണ്ടു പോകുന്ന പദ്യങ്ങളും ഇടയ്ക്കിടയ്ക്കുണ്ടെന്നു സഹൃദയന്മാർക്കുകാണാവുന്നതാണ് . ' കാതർയ്യം ചേർത്തു കോകങ്ങളിൽ ' 'പ്രത്യബ്ജം പ്രത്യഷൾപദം ' ഇത്യാദി പദ്യങ്ങളും ' കാട്ടിൻനടുവേ കൂട്ടത്തോടെ ' 'അസ്തഗിരീശ്വരമസ്തകസീമനി ' ഇത്യദിഗദ്യങ്ങളും നാം വായിക്കുമ്പോൾ ഉത്തരഭാഗവും കവിക്കു വേണമെങ്കിൽ അത്തരത്തിൽ ആപാദചൂഡം , അനുപദം , ആകർഷകമാകത്തക്ക രീതിയിൽ രചിക്കാമായിരുന്നു എന്നു തോന്നിപ്പോകുന്നു . പക്ഷേ അങ്ങനെ ഒരഭിസന്ധി കവിക്ക് ഉണ്ടായിരുന്നില്ലെന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നത് .

        നൈഷധചമ്പൂകാരൻ ഒരു വരിഷ്ഠനായ സംസ്കൃതകവിയായിരുന്നു . തന്നിമിത്തം അദ്ദേഹം സംസ്കൃതപദ്യഗദ്യങ്ങളുടെ രചനയിൽ പ്രകടീകരിച്ചിട്ടുള്ള പാടവം ഭാഷാപദ്യഗദ്യങ്ങളുടെ നിർമ്മിതിയിൽ താരതമ്യേന വിരളമായേ പരിസ്ഫുരിക്കുന്നുള്ളൂ . പ്രസ്തുതചമ്പുവിനെന്നല്ല , ഏതു സൂക്തിരത്നമാല്യത്തിനും നടുനായകമായി ശോഭിക്കുന്നതിനും ഏതു സഹൃദയന്റെ ശ്ലാഖാതിരേകത്തേയും സവിശേഷമായി ആവർജ്ജിക്കുന്നതിനും പര്യാപ്തമായ ഒന്നാണ്
              "സങ്കല്പസങ്ഗമസുഖനുഭവസ്യ നാഹം
               ഭങ്ഗം കരോമി സമയേ സമേത്യ ,
               സഞ്ചിന്ത്യ നൂനമിതി തൌ സമയം വിഹായ

നിദ്രാ ജഗാമ നിപുണേവ സഖീ സകാശാൽ ."


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/200&oldid=156090" എന്ന താളിൽനിന്ന് ശേഖരിച്ചത്