താൾ:Bhasha champukkal 1942.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അഞ്ചാമധ്യായം - ഭാഷാചമ്പുക്കൾ ലാടാന്തരേ കാന്തിചിന്തുന്ന പുത്തൻനറും ചിത്രകത്തിന്ന് ' ഇത്യാദി ഉഷാവർണ്ണനരൂപമായ ദീർഘഗദ്യം കൊടിയവിരഹത്തിൽ 'നിഖിലയുവതിജാലമുക്താമണിക്ക് 'എന്ന് ഏകപദത്തിൽ സങ്കോചിപ്പിച്ചുകാണുന്നു എങ്കിലും ഗ്രന്ഥകാരന്റെ ഉദ്ദേശം ആ ഗദ്യം മുഴുവൻ അവിടെ പാഠകക്കാരും മറ്റും പകർത്തി രംങ്ഗത്തിൽ പ്രയോഗിച്ചുകൊള്ളമമെന്നായിരിക്കണമെന്നു് അനുമാനിക്കുന്നതിൽ വിരോധമില്ല.അതിനു മുൻപുള്ള

                                         "യൂനാം വിലോകനനവീനമഹോത്സവേന
                                          ശൃങ്ഗാരബാലതരുപല്ലവതല്ലജേന
                                          കന്ദർപ്പദർപ്പശശിനശ്ശരദാഗമേന
                                          തസ്യാശ് ശുഭം വപുരഭ്രഷി വയോഗുണേന."

എന്ന പദ്യംകൊണ്ടുമാത്രം കൊടിയവിരഹത്തിന്റെ പ്രണേതാവു നായികയുടെ യൌവ്വനാവസ്ഥ വർണ്ണിച്ചു സന്തൃപ്തനായി എന്ന് ഒരിക്കലും വരുന്നതല്ല.അത്തരത്തിലുള്ള ഒരു മിതഭാഷിയല്ല അദ്ദേഹം.'യൂനാം വിലോകന' ഇത്യാദി പദ്യത്തിനും നൈഷധത്തിലേ

                                                           "ശാകംഭരീരമണമൌലിനികേതനേന
                                                            ശതോദരീവദനപങ്കജബാന്ധവേന
                                                            ശ്യാമാവധൂഹൃദയവല്ലഭതല്ലജേന
                                                            ശീതാംശുനാഥ ശതമന്യദിശാ ചകാശേ."

എന്ന പദ്യത്തിനും തമ്മിൽ രചനാവിഷയകമായുള്ള സാദൃശ്യവും പ്രകൃതത്തിൽ ശ്രദ്ധേയമാണ്.'തികതിലപി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/194&oldid=156084" എന്ന താളിൽനിന്ന് ശേഖരിച്ചത്