താൾ:Bhasha champukkal 1942.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ടിപെട്ടൂ ധരാനാഥമൌലേഃ ' എന്ന് നൈഷധത്തിലും'തികതിലപിടിപെട്ടെന്തു ദിങ്മോഹമയ്യം ' എന്നു കൊടിയവിരഹത്തിലും 'തികതിലപിടിപെട്ടേ മുഹുരിളകുന്നു'എന്നുരാജരത്നാവലീയത്തിലും കാണുന്ന'തികതില'പ്രയോഗത്തിന്റെ ഐക്യരൂപ്യവും ത്യാജ്യകോടിയിൽ തള്ളത്തക്കതല്ല.'തിരുവുരു'(ശരീരം)എന്ന പദം നൈഷധത്തിലും കൊടിയവിരഹത്തിലുമുണ്ടു്. നൈഷത്തിൽ ദമയന്തി നളനേയും കൊടിയവിരഹത്തിൽ സംങ്ഗീതകേതു ശൃംഗാരചന്ദ്രികയേയും വിരഹാർത്തി സഹിക്കാതെ ഉന്മത്തസദൃശമായി അന്വേഷണം ചെയ്യുന്നതിൽ കാണുന്ന സാമ്യവും പ്രസ്താവ്യമാകുന്നു.'പ്രാണാ മേ ശ്രവണാതിഥീകൃതഗുണാഃ' എന്നു നൈഷധത്തിലും 'മൽപ്രാണാഃ കുശലിനഃ കിന്നുഃ'എന്നു കൊടിയവിരഹത്തിലും പ്രയോഗമുണ്ടു്. ഈ കാരണങ്ങളാലാണ് പ്രസ്തുതചമ്പുക്കൾ നാലും ഒരു കവിയുടെ വാങ്മയങ്ങളെന്നു ഞാൻ കരുതുന്നത്.

പ്രഥമദൃഷ്ടിയിൽ നൈഷധത്തിനും മറ്റും മൂന്നു ചമ്പുക്കൾക്കും തമ്മിൽ കാണുന്ന പ്രകടമായ ഒരു വ്യത്യാസം നൈഷത്തിൽ ഇതരചമ്പുക്കളെ അപേക്ഷിച്ചു സംസ്തൃതാംശം കൂടുമെന്നും മറ്റുള്ളവയെപ്പോലെ അത്രവലിയ പഴയ ഭാഷാപദങ്ങളും ഭാഷാശൈലികളും ഇല്ലെന്നുമുള്ളതാണ്.നൈഷധം പക്ഷേ നാരായണൻ നമ്പൂരിയുടെ ആദ്യത്തെ കൃതിയും അത് അദ്ദേഹം അച്ഛനോടുകൂടി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/195&oldid=156085" എന്ന താളിൽനിന്ന് ശേഖരിച്ചത്