താൾ:Bhasha champukkal 1942.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവ രണ്ടും ഒരാളുടെ നിബന്ധങ്ങളാണെന്നു കരുതുന്നതിൽ യുക്തിഭങ്ഗത്തിനു പഴുതുണ്ടെന്നു തോന്നുന്നില്ല രാജരത്നാവലീയത്തിലും ബാണയുദ്ധത്തിലും കൊടിയവിരഹത്തിലും എട്ടു പദ്യങ്ങൾ പൊതുവായി കാണുന്നതിനു പുറമേ, രാജരത്നാവലീയത്തിലേ ഇരുപത്തഞ്ചു പദ്യങ്ങളും ബാണയുദ്ധത്തിലെ പതിനഞ്ചു പദ്യങ്ങൾ ബാണയുദ്ധത്തിലും സംക്രമിച്ചിരിക്കുന്നതു കേവലം കാകതലീയമാണെന്നു വരുവാൻ നിവൃത്തിയില്ല .കൊടിയവിരഹത്തിലെ

                          "മനോരഥൈർയ്യദഭ്യസ്തം 
                           ഹൃദയേന യദർത്ഥിതം
                           മന്മഥേന യദാദിഷ്ടം
                            തദഭ്രൽ സുരതം തയോ:"
  എന്ന പദ്യം രാജരത്നാവലീയത്തിൽ 
                  "കല്പിച്ചിട്ടുതും പണ്ടുരപെരിയ വിയോ-
                     ഗേ മനോരാജ്യഭേദൈ-
                   രപ്പോൾത്തന്നെ മനക്കാ,മ്പിടയിലഗതി, ക-
                       മിച്ചതും പ്രേമലോലം
                   പോൽ പ്പൂബാണക്ഷമാനായകനഴകിൽ നിയോ-
                       ഗിച്ചതും കേളതെല്ല-
                    മുൽപ്പന്നാനന്ദമദ്ധാ രതിരസാ,മിരവ-
                      ർക്കാ  തയോരാവിരാസീൽ."

എന്നു പരിഭാഷപ്പെടുത്തിക്കാണുന്നു.ബാണയുദ്ധത്തിലെ നിഖിലയുവതിനംശമുകതാമണിക്കിത്രിലോകീമഹോളാല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/193&oldid=156083" എന്ന താളിൽനിന്ന് ശേഖരിച്ചത്