താൾ:Bhasha champukkal 1942.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ടാടിനിന്ന മനസ്സാ കുരുവീരകൃഷ്ണൌ

  കണ്ടീടിനാരഖിലലോകഗുരും ഗിരീശം." 

ഇവയിൽ 2,3,4,6,7,11, ഈ പദ്യങ്ങൾ തെങ്കൈലനാഥോദയത്തിൽ പകർത്തീട്ടുള്ളതിനു പുറമേ വായ്പാർന്ന ചെഞ്ചിടകൾ എന്ന പദ്യം കഴിഞ്ഞിട്ട്.

  "പാർത്തിട്ടിലെങ്ങുമിരവും പകലും തിരിക്കും
  നേത്രങ്ങൾ കൊണ്ടിടയിടെസ്സമുദീക്ഷ്യ സാകം
  കാത്യായനീകരവികസ്വാരകേളീപത്മേ
  ചീർത്തോരുറക്കമൊരു പാതിയിലാദധാനം."

എന്നൊരു പദ്യം കൂട്ടിച്ചർത്തിട്ടുമുണ്ട്. ഇത് പയ്യാർയതാഃ പാണിധൃതം സരോജം എന്ന മനോഹരമായ ശ്രീകൃഷ്ണവിലായപദ്യത്തിന്റെ പരാവർത്തനമാണ്.

   ഗദ്യങ്ങൾ.  ഇനി ഭാരതചമ്പുവിലേ ഗദ്യരീതിക്കുചില ഉദാഹരണങ്ങൾ പ്രദർശിപ്പിക്കാം.

1. ഹസ്തിനപുരത്തിലേ ഹസ്തിവർണ്ണത്തിൽനിന്ന്.-

പവനവിലോളിതതോരണമാലകളോടിടകൊണ്ടു പൊറുക്കരുതാഞ്ഞു നടക്കരുതേതുമൊരംബരവീഥിയിലെന്നു പുരപ്രവരത്തൊടുണരത്തിപ്പാൻ വന്നവനിതലത്തിലിഴിഞ്ഞ ഘനാവലിപോലെ, ധൈർയ്യംകൊണ്ടുമൊരുന്നതികൊണ്ടും കുരുമന്നവരൊടു തോറ്റതിദീനതയാ ശരണാർദ്ധമണഞ്ഞ കുലാദ്രിപരമ്പരപോലേ, പെരുകിന ദിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/174&oldid=156065" എന്ന താളിൽനിന്ന് ശേഖരിച്ചത്