താൾ:Bhasha champukkal 1942.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹാലാഹാലാഞ്ചിതഗളം, ഗിരിജാകുചോദ്യ-
 ന്മാലോയമേലുമുരസാ ധൃതമുണ്ഡമാലം, 
 ചേലാർന്നെഴും മൃഗകുഠാരവരാഭയശ്രീ-
  കോലും കാരാത്തഭുജഗാങ് ഗദകങ്കണൌഘം:
  
 ദന്തീന്ദ്രചർമ്മമയമാടടുത്തതിന്മേൽ-
 ച്ചന്തം മികും ഭുജഗമേഖലയാ ലസന്തം,. 
 വൃന്ദാരകാളി മുടിമേലണിയുന്ന തൃക്കാൽ -
  ച്ചെന്താമരങ്ങളിലെഴും മണിനൂപുരാണ്ഢ്യം:

 സിന്ദൂരധൂളിരുചി സിന്ധുരവക്ത്രമൂർദ്ധിനി, 
 ബാലാതപദ്യുതി ഗുഹാനനപങ്കജേഷു, 
 ശൈലാത്മ ജാകുചതടേപി ച കുങ്കുമാഭം, 
 ഭ്രഷാഭുജങ്ഗഫണതത്നമഹോ വഹന്തം:
 സങ്ഗീതമദ്ദളപടുധ്വനികേട്ടു കേളീ-
 സങ്ഗേന വന്നു പദപീഠതലേ ശയാനം
 ഭങ്ഗ്യാ നറുംചിറകിളക്കി മയൂരശാബം
 തൻകാൽത്തലേന ഗുവാഹനമാമൃശന്തം;
 ശ്രുത്വൈവ നാരദമുനീന്ദ്രനുണർത്തുമോരോ
 ചിത്രാപദാനമഭിമന്യുകൃതം ഗഭീരം 
 മെത്തും മുദാ തലകുലുക്കി മുഹുസ്സഭായാം,
 നിർദ്ധൂതഗാങ്ഗജലധോരണി, മാനയന്ത്രം ;
 കണ്ടോളമീക്ഷണസുഖം, വിപുലാനുകമ്പാ-

ഭണ്ഡാര,മുജ്ജ്വലസുവർണ്ണസവർണ്ണരൂപം,


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/173&oldid=156064" എന്ന താളിൽനിന്ന് ശേഖരിച്ചത്