ഭാഷാചമ്പുക്കൾ
പിടിച്ചിരിക്കുന്നു. 'ജയ ജയ ജഗദാലംബമേ' 'അണയ്ക്കേണമേ ഭക്തബന്ധാ' എന്നിങ്ങനെ ചില നിസ്സാരഭേദങ്ങൾ ഇല്ലെന്നില്ല. സീതാസ്വയംവരഘട്ടത്തിലെ 'കടകൾ തകുളോരോന്നൊക്കെ നീളെപ്പിച്ചിടയിലിടയിൽ വീയിപ്പിച്ചു വെൺചാമരൗഘം ഉടനുടനുപയാതാസ്താം പുരീം രാജസിംഹാഃ പടുപടഹനിനാദൈഃ പൂരയന്തോദിഗന്താൻ' എന്ന പദ്യം നാം മഴമങ്ഗലത്തിന്റെ നൈഷധചമ്പുവിൽ ദമയന്തീസ്വയംവരഘട്ടത്തിലും കണ്ടുമുട്ടുന്നു. സീതാസ്വയംവരഘട്ടത്തിൽ തന്നെയുള്ള
"എന്നേ! വൈചിത്ര്യമയ്യാ, ധരണിയിലൊരുസൗ-
ദാമനീ നീലമേഘം-
തന്നോടാഹന്ത! വേർപെട്ടിഹ വിഹരതി ഭ-
ങ്ഗ്യാ ചിരം ഭാസമാനാ;
എന്നേ! കാണപ്പെടുന്നൂ ലളിതതരവിലാ-
സങ്ങളെല്ലാമതല്ലേ
മിന്നുന്നൂ മേൽക്കുമേലെ ചില മധുരാപദാ-
ർത്ഥങ്ങളാത്താനുബന്ധം."
എന്നതും 'പൊന്നിചെന്താമരങ്ങൾക്കുപരി' എന്ന അതിനടുത്തതുമായ പദ്യങ്ങൾ ആദ്യത്തേ പദ്യത്തിൽ 'മിന്നുന്നൂ ഹന്ത!' നാദാമൃതടിയിൽ വിപഞ്ചീനറുംകൊഞ്ചൽ പോലെ' എന്ന ഭേദത്തോടുകൂടി രാജരത്നാവലീയത്തിൽ പ്രവേശിക്കുന്നു. "സീമാ സരോരുഹഭുവഃ കരകൊശലാനാം" എന്ന പദ്യം അതേ രൂപത്തിൽത്തന്നെ കൊടിയ വിരഹത്തിൽ കുടികൊള്ളുന്നു. രാമാശ്വമേഘപ്രബന്ധത്തിലേ "കുപ്പായങ്ങളുമെന്നിവപൂണ്ടു പടയ്കുമിടുക്കൻ
138

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.