താൾ:Bhasha champukkal 1942.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ
പുനവും കേരളവും . അവസരം വരുമ്പോളൊന്നും കവി തന്റെ ജന്മഭൂമിയെ വിസ്മരിക്കുന്നില്ല. രാവണന്റെ ലോകോപദ്രവത്തെപ്പറ്റിയുള്ള വർണ്ണനത്തിൽ "സഹ്യേതരപീഡേ സഹ്യേ, സമ്പ്രാപ്തവിലയേ മലയേ, ഘൂർണ്ണിതാനി താമ്രപർണ്ണീഗർഭഗതോയാനി, ചൂർണ്ണിതാനി ചൂർണ്ണീ കല്ലോല്ലാനി" എന്നിങ്ങനെ ചില സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പെരിയാറ്റിലെ തിരകളെക്കൂടി ആ വിശ്വകണ്ടകൻ ചൂർണ്ണനം ചെയ്തുവത്രേ. വരണമണ്ഡപത്തിൽ സീതാദേവിയോടു ധാത്രി കേരളേശ്വരന്റെ അപദാനങ്ങളെ താഴെ ഉദ്ധരിക്കുന്ന ശ്ലോകത്തിൽ പ്രശംസിക്കുന്നു,
<poem> ശ്ലാഘ്യോയം കേരളാനാമധിപതിരനഭി-

  ജ്ഞാതവിദ്വേഷിദർപ്പ-
സ്ഥേമാ,യസ്യ സ്വരാജ്യം തിലകയതി യശഃ-
 ക്ഷാളിതാശേഷലോകഃ,

അദ്വന്ദ്വദ്വന്ദ്വയുദ്ധവ്യതികരവിദലൽ-

 കാർത്തികേയാർത്തിഗേയ-

സ്ഫൂർജ്ജദ്ദോർവിക്രമോച്ചണ്ഡിമപരമനിധി-

 ഭാർഗ്ഗവോ രൂക്ഷചേതാഃ."
അയോധ്യാവർണ്ണനത്തിൽ 'കേരളകാഹളനിനദം കുഹചന' എന്നും പ്രസ്താവിക്കുന്നുണ്ടു്. ദശരഥൻ തന്നെപ്പറ്റി 'പെൺചൊല്ലു കേൾക്കുമൊരുപേപ്പെരുമാൾ' എന്നു് അപഹസിക്കുന്നതിൽ പ്രാചീനകേരളചരിത്ര

137










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/148&oldid=156041" എന്ന താളിൽനിന്ന് ശേഖരിച്ചത്