താൾ:Bhasha champukkal 1942.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമധ്യായം

നായന്മാരും" എന്നുതുടങ്ങി 'വയറുനിറയ്ക്കാമത്രേ വേണ്ടത്ര നമ്മൾക്കെല്ലാം' എന്നവസാനിക്കുന്ന ഗദ്യാംശം നാരായണീയത്തിലും കയറീട്ടുണ്ട്. ഇനിയും സീതാസ്വയംവരപ്രബന്ധത്തിലെ തൂമച്ചിൽപ്പൂക്കു ശയ്യാനടുവിലിവളൊടും ചേർന്നു പേമാരികൊണ്ടേ' എന്ന പദ്യം 'ഇവനോടുൾച്ചേർന്നു' എന്നുള്ള ഒരു ചെറിയ മാറ്റത്തേടുകൂടി കംസവധത്തിൽ ഗോപസ്ത്രീകളുടെ വാക്യമായി പരിണമിക്കുന്നു. അതേ പ്രബന്ധത്തിലേ 'അല്ലോടിടഞ്ഞു പടതല്ലുന്ന കുന്തളസമല്ലാസി കല്യമലർമാലം' എന്ന ഗദ്യം തെങ്കൈലനാഥോദയത്തിൽ അതേ രൂപത്തിൽത്തന്നെ ദൃഷ്യമാണ്. ഇത്തരത്തിലുള്ള ജന്യജനകഭാവത്തിന് ഇനിയും പല ഉദാഹരണങ്ങളും ഉദ്ധരിക്കാവുന്നതാകുന്നു. യതിഭങ്ഗം: ഇത്രമാത്രം അനർഘങ്ങളായ ചമ്പൂരത്നങ്ങളിൽ ശേചനീയമായ ഒരുതരം കീടാനുവിദ്ധത കടന്നു കൂടീട്ടുള്ളതു "പ്രായേണ സാമഗ്ര്യവിധൌ ഗുണനാം പരാങ്മുഖീ വിശ്വസൃജഃ പ്രവൃത്തിഃ" എന്ന ലൌകികന്യായത്തിന്റെ വിശ്വവിജയത്തിന് വിഘാതം വരാതെയിരിക്കുന്നതിനു വേണ്ടിയായിരിക്കാമെന്നു തോന്നിപ്പോകുന്നു. അത് ഈ കാവ്യങ്ങളിൽ അവിടവിടെയായി കാണുന്ന ശ്രവണോദ്വേഗജനകമായ യതിഭങ്ഗമല്ലാതെ മറ്റൊന്നുമല്ല. ഇതിന് ഉദാഹരണങ്ങൾ മുൻപുദ്ധരിച്ച ചില പദ്യങ്ങളിൽ തന്നെയുണ്ട്. 'കളിർവെണ്ണിലാ-വും ചൊരിഞ്ഞു' ' നവവിയോഗാചാ-രിത്രമുദ്ര' എന്നും മറ്റും കുസുമമഞ്ജരിയിലും 'വാണേൻ ഞാനിന്നുവിശ്രാ-ന്തിസുഖം', 'നാ-ഭൌ

139










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/150&oldid=156043" എന്ന താളിൽനിന്ന് ശേഖരിച്ചത്