മൂന്നാമധ്യായം
എന്നു വർണ്ണിക്കുന്നു. നാഗരികാചാരങ്ങൾ അറിഞ്ഞു കൂടാതെ പട്ടാഭിഷേകോത്സവത്തിനു വന്നു ചേരുന്ന വാത്സല്യവിവശനായ ഋശ്യശൃങ്ഗമഹർഷിയെ
<poem>"കല്ല്യാത്മാവൃശ്യശൃങ്ഗൻ മുനിയുമപഗതോ
ഗോപുരത്തിങ്കൽനിന്നേ
നല്ലാശീർവ്വാദവും തീർത്തുഴറി വഴിയിൽ വ-
ല്ലാഞ്ഞു വീണങ്ങുമിങ്ങും
തുള്ളും മോദാൽച്ചിരിച്ചച്ചെവിയൊളമൊരു ര
ത്നാസനേ മുമ്പിലാമ്മാ-
റെല്ലാരെക്കാളിരുന്നാനവനുമിനിയ വേ-
ധാവുതാനെന്നപോലേ."
എന്നു ചിത്രണംചെയ്യുന്നു.
ചില അർത്ഥാലങ്കാരങ്ങൾ. രാമായണചമ്പുവിൽ ഉപമ, ഉൽപ്രേക്ഷ, ദൃഷ്ടാന്തം, അർത്ഥാന്തരന്യാസം, ഉല്ലേഖം, തുടങ്ങി പല അർത്ഥാലങ്കാരങ്ങളും കവി വാരിക്കോരി വിളമ്പീട്ടുണ്ടു്. ഉപമയ്ക്കു് ചില ഉദാഹരണങ്ങൾ ചുവടേ ഉദ്ധരിക്കാം. <poem>"കാമാരിശിഷ്യനുമനൂഷ്മളനായ്ച്ചമഞ്ഞൂ ധൂമാവശേഷവനപാവകനെന്നപോലേ." (1) അഗ്രേ നാനാജനാനാം കുസുമനിരയുമാ- രാധ്യ ചാടീടിനാള- ങ്ങഗ്നൌ സാ വെണ്ണിലാവിൻനടുവിലൊരു ചകോ- രിക്കിടാവെന്നപോലേ. " (2)
131

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.