ഭാഷാചമ്പുക്കൾ
എന്നുപന്യസിക്കുവാൻ പുനത്തിനേ സാധിച്ചിട്ടുള്ളൂ. കോപിഷ്ഠനായ പരശുരാമനെ കവി വിശേഷിപ്പിക്കുന്നതു 'കുഠാരം പാണൌ തുള്ളിച്ചു നില്ക്കുന്നവൻ" എന്നാണു്. ദണ്ഡകാര്യണത്തിൽ മഹർഷികുമാരന്മാരെ ഓതിക്കോന്മോർ ശാസ്ത്രം പഠിപ്പിക്കുമ്പോൾ 'ഖണ്ഡനമിന്നുരുവിട്ടീലല്ലീ? ദണ്ഡമെടോ തവ മകനേ ചീലം; ദണ്ഡൊടിയോളമടിപ്പാൻ തോന്നും; പിണ്ഡമിതൊന്നിനുമാകാ നൂനം" എന്നു ശാസിക്കുന്നു. താൻ ജ്യേഷ്ഠന്റെ പാദം വന്ദിക്കുവാനാണു് വന്നിരിക്കുന്നതെന്നു തൊഴുതറിയിക്കുന്ന സുഗ്രീവനോടു ബാലി "പെട്ടെന്നേകും മുഷ്ടികൾകൊണ്ടേ ശുശ്രൂഷിച്ചിടശ്രാന്തം മാം. കൈത്തലമോങ്ങിക്കവിളത്തപ്പോൾ സ്വസ്തികൾ ചൊല്ലാമഴകിലെടോ ഞാൻ" എന്നു മറുപടി പറയുന്നു. 'രഘുതനയപിശാചെന്നു മിണ്ടായ്ക്കെടോ നീ' എന്നു് ഉദ്യാനപ്രവേശസന്ദർഭത്തിൽ രാവണൻ സീതയെ ഗുണദോഷിക്കുന്നു. കാമാന്ധനായി. ഓരോ കാടുകാട്ടി നില്ക്കുന്ന രാവണനെ കണ്ട മണ്ഡോദരിയുടെ അനന്തരകൃത്യത്തെ
<poem>"എന്നേ പൊണ്ണാ ! പിരാന്താ! പൊണുപൊണെ
ചീനിപോലെ തടിച്ചി-
കന്യാരത്നം കൊതിച്ചിട്ടുടനുയിർകളയും
മാറുതന്നേ തുനിഞ്ഞാ,
എന്നങ്ങാഭാഷ്യ മേന്മലിരുപതു കവിള-
ത്തും കുമച്ചാവതെല്ലാ-
മന്നേരം കൊണ്ടുപോയാൾ മണിയറയിൽ വെളി-
ച്ചത്തുനിന്നാകുലാങ്ഗീ."
130

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.