താൾ:Bhasha champukkal 1942.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാചമ്പുക്കൾ <poem>"മിഥിലേന്ദ്രമൃദുസ്മിതം കളിച്ചൂ വദനേന്ദുക്കളിലേതയോസ്തദാനീം, നളിനദ്വിതയേ പകർന്നു ചാടും കളഹംസച്ചെറുപൈതലെന്നപോലേ." (3) "എന്നീവണ്ണം ഗിരം കേട്ടളവിലശനിസ- മ്പാതശങ്കാമകാണ്ഡേ ഖിന്നാ മോഹിച്ചൂവീണാളഗതി വെറുനില- ത്താതുരാ കാതരാക്ഷീ, മിന്നിക്കൂടുന്നനേരം തടവുമൊരിടിവെ- ട്ടേററു നാരായവേര- ററന്യൂനംമാഴ് കിവാടിച്ചുവടറ മരുവീ- ടുന്ന പൂവല്ലിപോലേ" (4)
ഇത്തരത്തിലുള്ള ഉപമകളുടെ സൌന്ദര്യം സഹൃദയന്മാർക്കു ഹൃദയമോഹനമാണല്ലോ. പട്ടാഭിഷേകത്തിനു ചമഞ്ഞ ശ്രീരാമനെ കവി പല ഉപമകളെക്കൊണ്ടും വർണ്ണിക്കുന്നു.
<poem> "ശ്രീരാമചന്ദ്രനു നിറത്തൊടലങ്കൃതം വാർ- ചേരും മനോഹരമഹാമകുടം ചകാശേ, ആരൂഢമോദമഭിഷേകനിഷേവണത്തി- ന്നാരാദുപേത്യ മരുവും കനകാദ്രിപോലേ. (5) പണ്ടേതിലേറെ വിലസീ വദനം വിലാസം തണ്ടുന്ന കുണ്ഡലയുഗേന തദാ തദീയം, രണ്ടർക്കബിംബമിരുപാടുമുദിച്ചു മദ്ധ്യേ വെൺതിങ്കൾ വെണ്മയൊടു നിന്നണയുന്ന പോലെ. (6)

132


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/143&oldid=156036" എന്ന താളിൽനിന്ന് ശേഖരിച്ചത്