100ഭാഷാരാമായണചമ്പു. ധാത്ര്യാം ചത്തുമ്മലച്ചൂ മഖവിഹതികരാ രാക്ഷസാസ്തേ തദാനീം പ്രോദ്രിക്താത്മാ സുബാഹുസ്സുബഹു പരിണദൻ പ്രേതരാജ്യം പ്രപേദേ.
15
വംശസ്പൃശാ ഹൃദയഹാരിഫലാന്വിതേന രാമേരിതേന സഹസാ സഹ സായകേന സ്നേഹാദ്രിതേന നിരഗാദനുരാഗിണീവ പ്രാണാവലീ ഹൃദയതഃ പിശിതാശനാനാം.
16
നാശം നൈശാചരം ചേർത്തഖിലമപി മഖ- ത്രാണമാധായ വായ്ക്കും തേജോരാശൌ പുരസ്താന്നമതി കുലഗുരോ- തന്തികേ രാമചന്ദ്രേ ആശാകാശആവകാശോത്ഥിത ജയജയ ശ- ബ്ദങ്ങളും മൌനഭാജാ- മാശീർവാദങ്ങളും തങ്ങളിലൊരുമകല- ർന്നൂ നഭോമദ്ധ്യരംഗേ.
17
അഥ നിശിചരമാഥാദ്വീതവൈതാനവിതാനവിഘ്നോ മുനിരവഭൃഥകൃത്യം വിശ്വഹൃദ്യം സമാപ്യ അമനുത ജയലക്ഷ്‌മ്യാ രാമമാജൌ സമേതം യജനജനിതാലക്ഷ്മ്യാ യോക്തുമവ്യാജലക്ഷ്മ്യാ
18
തതോ മുനിസ്സാധുസമാപ്തയജ്ഞഃ കൃതാർത്ഥതാദന്തുരിതാന്തരാത്മാ മുദാ സമാഹുയ മഹർഷിമദ്ധ്യേ ജഗാദ നമ്രം ജഗദീശസൂനും.
19
“ശ്രീമന്മംഗല്യസൂർയ്യാന്വയതിലകമണേ! വത്സ! മേന്മേൽ വളർത്താ- സാമർത്ഥ്യം കൊണ്ടു സത്രക്ഷയുമുടനസതാം
ശിക്ഷയും നന്നിദാനീം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.