താൾ:BhashaSasthram.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുറപ്പിക്കുന്നതിനുവേണ്ടി അതതുദിക്കുകളിൽ കാണപ്പെട്ട അന്യസമുദായങ്ങളിൽനിന്നു സ്ത്രീകളെ വരിക്കുക ആര്യവർഗ്ഗത്തിൽ മൂലതഃപതിവായിരുന്നു. പ്രാചീനകാലത്ത് ബാൾക്കൺ ഉപദ്വീപത്തിൽ അഭിനവമായി പ്രവേശിച്ച കുലീനരായ ഗ്രീക്കുകാർ അവിടത്തെ പൂർവ്വനിവാസികളായിരുന്ന ഐബീരിയ(Iberians)യാരുമായി വിവാഹം തുടർന്നു നടത്തി വന്നു. അപ്രകാരം തന്നെ ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി മുതലായ ഭൂഭാഗങ്ങളിൽ കുടികയറി പാർത്ത ആര്യവംശ്യന്മാരും പ്രവർത്തിച്ചുവന്നു. പുരാതനാര്യയ്യന്മാരുടെ ഈ വർഗ്ഗീയാചാരം തന്നെയാണ് കേരളത്തിൽ നമ്പൂരിമാരുടെ 'സംബന്ധ'മര്യാദയിലും പ്രതിബിംബിച്ചിട്ടുള്ളത്. എന്നാൽ ഉത്തരേന്ത്യയിൽ വർണ്ണാശ്രമവിധികൾ നടപ്പാകയും അതനുസരിച്ചു സങ്കരവിവാഹം ഭാരതീയാര്യയന്മാരുടെയിടയിൽ നിഷിദ്ധമായിത്തീരുകയും ചെയ്തശേഷമാണ് നമ്പൂരിമാർ പ്രസ്തുത ആര്യഗണത്തിൽ നിന്നു പിരിഞ്ഞു. കേരളത്തിൽ കുടികയറിയതെങ്കിൽ മേൽപറഞ്ഞ നിഷിദ്ധമായ പൗരാണികാചാരം ഇവിടെ അനുഷ്ഠിക്കുന്നതിനു ഇടയില്ലായിരുന്നു. അതുകൊണ്ട് കേരളത്തിൽ നമ്പൂരിമാരുടെ ആഗമകാലം ഇൻഡ്യയിൽ വർണ്ണാശ്രമവിധികൾ ആവിർഭവിച്ച ഘട്ടമായ ബി. സി. അഞ്ചാം ശതാബ്ദത്തിനുമുൻപ് ആയിരിക്കാനെതരമുള്ളു.

               ഡകാരം ളകാരമാക്കി ഉച്ചരിക്കുന്ന ഋഗ്വേദമാത്രമായ സമ്പ്രദായം കേരളീയ ബ്രാഹ്മണരുടെ സംസ്കൃതോച്ചാരത്തിൽ അതിസാധാരണവും ഇൻഡ്യയിൽ അന്യത്ര ദുർല്ലഭവുമാക കൊണ്ട് അവർ പഞ്ചനദത്തിൽനിന്നു പിരിഞ്ഞ ആദ്യശാഖ ആയിരിക്കുമെന്ന് കേരളപാണിനിയും ശങ്കിച്ചിട്ടുണ്ട്. തൗളവന്മാരുടെ ഉച്ചാരത്തിലും ഈ വിശേഷധർമ്മം അല്പകാലം മുൻപുവരെ നടപ്പുണ്ടായിരുന്നു. അതിനാലത്രെ തോഡ എന്നതിലെ ഡകാരം ളകാരമായി, അകാരാന്തനപുംസകനാമങ്ങൾക്ക് അന്ത്യം ഉകാരമാക്കിത്തിക്കുന്ന കർണ്ണാടകമർയാദയും ചേർന്ന ശബ്ദം 'തുളു 'വായി പരിണമിച്ചത്. നമ്പൂരിമാർ അദ്യാപി തൗളവബ്രാഹ്മർക്ക് വൈദികവൃത്തികളിൽ അനുവദി ച്ചിട്ടുള്ള സമാധികങ്ങളായ ചില അധികാരാവകാശങ്ങൾ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/94&oldid=213946" എന്ന താളിൽനിന്ന് ശേഖരിച്ചത്