താൾ:BhashaSasthram.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാത്രമേ ഉണ്ടായിരുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്. രാജ്യരക്ഷാർത്ഥം നായന്മാർ ആയുധാഭ്യാസം ചെയ്തു പോരാളികളായും തീയന്മാർ വ്യവസായരതന്മാരായും വർത്തിച്ചു പോന്നതു പ്രസ്തുത സിദ്ധാന്തത്തെ ദൃഢപ്പെടുത്തുന്നതിനു പർയ്യാപ്തമായ ലക്ഷ്യമാകുന്നു.

               മേൽ പ്രസ്താവിച്ച സംഗതികളിൽനിന്നും, കേരളത്തിൽ നമ്പൂരിമാരുടെ പ്രവേശം ഉണ്ടാകുന്നതിനു മുമ്പുതന്നെ, നായന്മാരും, തദപേക്ഷയാ തീയന്മാരും കുടികയറി, പൗരാവകാശ ങ്ങൾ യഥായോഗ്യം പകുത്തു് അനുഭവിച്ചുവന്നതായി തെളിയുന്നുണ്ടു്. ഏതന്മൂലം അവർ പുലയർ, പറയർ ആദിയായ കാടൻ ദ്രാവിഡഗണത്തിൽ ചേർന്നവരല്ലെന്നും പ്രത്യുത, നാട താരിൽത്തന്നെയും സാമാന്യം പരിഷ്കൃതി പ്രാപിച്ച രണ്ടു ശാഖകൾ ആയിരുന്നുവെന്നും സിദ്ധമായി.
         ചരിത്രവൃത്തത്തിൽ എത്രദൂര പ്രദക്ഷിണം ചെയ്താലും ആർയ്യന്മാർ കേരളത്തിൽ പ്രവേശിച്ച കാലസീമ സൂക്ഷ്മമായി കണ്ടെത്താൻ പ്രയാസമാണ്. എ ഡി. രണ്ടാം ശതാബ്ദ മധ്യേ മലബാർ സന്ദർശിച്ച ഗ്രീഷ്യൻ സഞ്ചാരിയായ ടോള മിയും തെക്കേ ഇൻഡ്യയുടെ ഭൂപടം രചിച്ച പ്രാചീന ചീനന്മാരും കേരളത്തിനു് അഹിദേശം, അഹൈമാൻ എന്നു സംജ്ഞകൾ നിർദ്ദേശിച്ചതായി കാണുന്നുണ്ട്. അവയിൽ കാണുന്ന അഹിശബ്ദം സംസ്കൃതപദമാകയാൽ ആ ഭാഷക്കാരായ ആർയ്യന്മാർ ക്രിസ്ത്വബ്ദാരംഭത്തിലെങ്കിലും ഈ നാട്ടിൽ എത്തിയിരിക്കാൻ ഇടയുണ്ടെന്ന് ഊഹിക്കാം. അല്പദൂരം കൂടി മുൻ പെട്ടുകടന്നാൽ ലഭിക്കുന്ന മറെറാരു ലക്ഷ്യം, എ. ഡി. 57-ൽ സാത്വികാഗ്രിണിയായ യേശുക്രിസ്തുവിൻറ ശിഷ്യനായ സെൻറ് തോമസ് കേരളത്തിൽ വന്ന് പല നമ്പൂരിമാരെ ക്രിസ്തുമതാനുയായികളാക്കിത്തീർത്തു എന്നുള്ള ചരിത്രപ്രസ്താവമാണു്. ഈ രണ്ടു രേഖകളേയും ആശ്രയിച്ചു ക്രിസ്താബ്ദാരംഭത്തിനു മുമ്പുതന്നെ നമ്പൂരിമാർ മലയാളഭൂമിയിൽ എത്തി വ്യവസ്ഥിതമായ വാസം തുടങ്ങിയെന്നു നിർണ്ണയിക്കാം.
                    ഈ നിർണ്ണയത്തിനു ദാർഢ്യം നൽകുന്ന ഏതാനും ചില ലക്ഷ്യങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. അന്നു നവീനസ്ഥാനങ്ങളിൽച്ചെന്നു ചേർന്നശേഷം തത്തൽപ്രദേശങ്ങളിൽ നില
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/93&oldid=213774" എന്ന താളിൽനിന്ന് ശേഖരിച്ചത്