താൾ:BhashaSasthram.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ രണ്ടു വർഗ്ഗക്കാർക്കും ആദ്യമുണ്ടായിരുന്ന വേഴ്ചയെ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഏതന്മൂലം രണ്ടു ചരിത്രരഹസ്യങ്ങൾ വെളിപ്പെടുന്നുണ്ട്. അവ നമ്പൂരിമാർ കേരളത്തിലേക്കു വടക്കൻ പ്രദേശങ്ങളിൽ അങ്ങുമിങ്ങും തങ്ങി താമസിച്ച് ആ വഴിക്കാണെന്നും അതുതന്നെയും വൈദികോച്ചാരം സാധാരണമായിരുന്ന ഒരു കാലത്താണെന്നും ഉള്ളതാകുന്നു. ചില പുരാണഗ്രന്ഥങ്ങളിൽപ്രസ്താവിച്ചു കാണുന്ന സപ്തകൊങ്കണങ്ങളുടെ സംജ്ഞാക്രമംകൊണ്ട് അവരുടെ ആഗമമാർഗവും ഇടയ്ക്കിടയ്ക്കുണ്ടായ താവളസ്ഥാനങ്ങളും കുറേക്കൂടി ഗ്രഹിക്കാവുന്നതാണു്.

              നിർദ്ദിഷ്ടജനസംഘം കേരളത്തിൽ എത്തിയശേഷം നാട്ടിലെ പൗരപ്രമാണികളായ നായന്മാരും തീയന്മാരും സംസാരിച്ചുവന്ന പഴയ തമ്മൊഴി തന്നെ സ്വഭാഷയായി സ്വീകരിച്ചിരിക്കണം. ഇതിനു പല കാരണങ്ങൾ പ്രസ്താവ്യങ്ങളായിട്ടുണ്ട്.

1. അവർ മലയാള നാട്ടിൽ എത്തിയത് ഉത്തരദേശങ്ങളിൽ ദീർഘകാലം തങ്ങിക്കിടന്നശേഷമാണെന്നു കണ്ട സ്ഥിതിക്ക് അവിടെവെച്ചുതന്നെ വംശഭാഷ വെടിഞ്ഞു ക്രമേണ ഏതെങ്കിലും ദ്രാവിഡഭാഷ സംസാരിക്കുന്നവരായി ത്തീർന്നിരിക്കാൻ ഇടയുള്ളതും അതു കേരളഭാഷ സ്വീകരിക്കുന്നതിനും അത്യന്തം സാഹായപ്രദമായി വന്നിരിക്കാവുന്നതുമാകുന്നു.

2. ആർയ്യാവർത്തവാസികളായ സവംശ്യന്മാരാൽ ആചാരലോപം പറ്റിയവരെന്നു പിന്നീട് ആക്ഷേപിക്കപ്പെടുമാറ് അവർ നായന്മാരുമായി ദൃഢസമ്പർക്കം ചെയ്തു ദ്രാവിഡമര്യാദ കൾക്ക് അധീനരായ സ്ഥിതിക്ക് ഗൃഹഭാഷയായി ഉപയോഗിച്ചതു നാട്ടുഭാഷതന്നെ ആയിരിക്കാൻ ഇടയുള്ള.

3. കേരളത്തിൽ ആര്യദ്രാവിഡസംസർഗ്ഗം നടന്നിരുന്നത് നാട്ടുഭാഷാമുഖേന ആണെന്നു ഇവിടെ അലോകസാധാരണമായുണ്ടായിട്ടുള്ള ആചാരഭാഷയും പ്രാചീനതദ്ഭവങ്ങളും തെളിയിക്കുന്നു.

4. ഇതര ബ്രാമണവർഗ്ഗങ്ങൾ വൈദികവിഷയങ്ങളിൽ അദ്യാപി സംസ്കൃതത്തിനു പ്രാഥമ്യം കല്പിച്ചുകാണുന്നതിനു

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/95&oldid=213956" എന്ന താളിൽനിന്ന് ശേഖരിച്ചത്