താൾ:BhashaSasthram.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

100 ഭാഷാശാസ്ത്രംഭാഷാചരിത്രകാരൻ പറയുന്നതു കേരളത്തിലെ ആദിമ നിവാസികൾ പുലയർ, പറയർ, വേട്ടുവർ മുതലായ വർഗ്ഗക്കാർ ആണെന്നാണ്.അവർക്കു പിമ്പേ ഭിന്നദശകളിലായി വന്നുകുടിയ പരിഷ്ക്കൃതദ്രാവിഡ സമൂഹമാണ് നായന്മാരെന്നും തീയന്മാരെന്നും പറയപ്പെടുന്ന രണ്ടുകൂട്ടക്കാർ. ഒരു നവീനഭൂവിൽ കുടികയറുന്ന സജാതീയസമുദായങ്ങളിൽത്തന്നെ മുൻപുമുൻ പെത്തുന്നവർക്കു ബാഹ്യമത്സരങ്ങളാൽ അപജയം നേരിടാത്ത പക്ഷം അനന്തരാഗതന്മാരെ അതിശയിച്ചു. അവിടെ പ്രതി ഷ്ഠയും പ്രാബല്യവും ഉണ്ടായിരിക്കുന്നതാകുന്നു. ഇതിനു ലോ കചരിത്രത്തിൽ പല ദൃഷ്ടാന്തങ്ങളുണ്ട്. ആകയാൽ മൂലതഃ സ ഗോത്രന്മാരാണെങ്കിലും മുൻകൂട്ടി കേരളത്തിൽ സ്ഥാനം ഉറ പ്പിച്ചതുകൊണ്ടു നായന്മാർക്കു തീയന്മാരെക്കാൾ പ്രാധാന്യം സിദ്ധിച്ചു. നായർ, നായ്കർ, നായിഡു ഇത്യാദിശബ്ദങ്ങൾ ദ്രാവിഡരുടെയിടയിൽ പണ്ടേതന്നെ സ്ഥാനവാചികളായിത്തീർന്നിട്ടുള്ളതും ഇതിനു ലക്ഷ്യമാണ്. കൂടാതെ അഭിജാതന്മാരായ നമ്പൂരിമാർ പണ്ടുതുടങ്ങി നായർ സ്ത്രീകളെ മാത്രം സംബന്ധം ചെയ്യുകയും സ്വക്ഷേത്രപരിചയ്യർകൾക്കു തദ്വംശ്യന്മാരെത്തന്നെ നിയമിക്കയും ചെയ്തുവന്നതും നിർദ്ദിഷ്ടവർഗ്ഗത്തിന്റെ പ്രാമാണികത്വം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട്. നായർ, തീയർ എന്ന ശബ്ദങ്ങളുടെ മൗലികമായ അർത്ഥഭേദം അവർക്ക് ആദ്യകാലംമുതലുണ്ടായ അവസ്ഥാന്തരത്തെ ലക്ഷീകരിക്കുന്നു. നൻ (നന്മ), തിൻ (തിന്മ) എന്നീ വിപരീതാർത്ഥദ്യോതകങ്ങളായ പഴയ ദ്രാവിഡപ്രകൃതികളിൽനിന്നത്ര മേൽപറഞ്ഞ പേരുകൾ ഉണ്ടായിട്ടുള്ളത്. ശബ്ദവ്യുത്പാദനത്തിൽ പ്രകൃത്യന്തമായ 'മെല്ലിനം' ലോപിപ്പിക്കയും പകരം പൂർവ്വസ്വരം നീട്ടുകയും ചെയ്യുന്നത് ആ ഭാഷയിലെ മാമൂലാചാരങ്ങളിൽ ഒന്നാണ്. തെങ്, കൺ, തിൻ, ചെമ് എന്നിവയിൽനിന്നു തേങ്ങ ,കാഴ്ച, തീററി, ചേവടി ഇത്യാദി പദങ്ങൾ ഉണ്ടാകുന്നതു് ഇതിന് ഉദാഹരണമത്രെ. ഏതന്മൂലം നായർ എന്നതിനു നല്ലവർ അഥവാ ഉൽകൃഷ്ടന്മാരെന്നും തീയർ എന്നതിനു തീയവർ ( ഈഴവർ) അല്ലെങ്കിൽ അപകൃഷ്ടന്മാരെന്നും അർത്ഥം. എന്നാൽ ഈ ഉൽകർഷാപകർഷങ്ങളുടെ വിവേചനം ആരംഭ കാലത്തു പൗരപദാവകാശങ്ങളിലുള്ള ന്യൂനാധിക്യങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/92&oldid=213770" എന്ന താളിൽനിന്ന് ശേഖരിച്ചത്