താൾ:BhashaSasthram.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തനതുഭാഷ അഥവാ തനിഭാഷ എന്നർത്ഥത്തിൽ “തെൻതമിഴ് ' എന്നും നാമങ്ങൾ രചിക്കയും തോൽ + തമിഴ്= (തോല്, ചൊൽ എന്നതിന്റെ പ്രാഗ് രൂപം) ചോല (=ശോല് )ഞമിഴായ നയം അനുസരിച്ചു തമിഴ് ചെന്തമിഴായി പരിണമിക്കുകയും ചെയ്തു.

      വടമൊഴി, തെമൊഴി എന്നുള്ള പ്രസ്തുത പിരിവുകളൊ നാമാന്തരങ്ങളോ പശ്ചിമഘട്ടങ്ങൾക്കു പടിഞ്ഞാറുള്ള ഭൂമിയിൽ എന്നെങ്കിലും ഉണ്ടായിരുന്നതായി വിചാരിക്കാൻ മാർഗ്ഗം കാണുന്നില്ല. അവിടെ ദ്രാവിഡപരിഷയുടേയും ആർയ്യന്മാരുടേയും സമ്പർക്കം ഉണ്ടായതു പൂർവ്വാധികം മുമ്പാകയാൽ ഇരുകൂട്ടരും ആദ്യകാലം മുതൽ ഏകീഭവിച്ചുകഴിഞ്ഞതായി കരുതാനേ തരമുള്ളൂ. ഇതിനു ആസ്പദമായ തെളിവുകൾ പിന്നീട്ട് പ്രസ്താവിക്കാം. പശ്ചിമ ഖണ്ഡത്തിൽ ആർയ്യദ്രാവിഡ സംസർഗ്ഗം  മുൻപുണ്ടായതും ഉത്തരഭാഗങ്ങളിൽ 

ആയിരുന്നതിനാൽ ആ ദേശങ്ങളിൽ ഭാഷയ്ക്ക് ക്ഷിപ്രപരിണാമം സംഭവിച്ചു. കൂടാതെ പുർവ്വനിവാസികളിൽത്തന്നെയും ഭൂരിപക്ഷം തോഡ, കോഡ‍‍‍‍‍‍‍‍ എന്ന പേരുകളോടും ഭാഷാഭേദങ്ങളോടും കൂടി പണ്ടെ രണ്ട് കൂട്ടമായി പിരിഞ്ഞിരുന്നതിനാൽ ആർയ്യാകുലാഗമാന്തം ആ വ്യത്യാസങ്ങളോടുകൂടി ഉണ്ടായ ഉച്ചാരാഭിവൃദ്ധി നാട്ടിൽ പാരന്ന തുളു എന്നും കുടക് എന്നും പറയപ്പെടുന്ന രണ്ടു ഭിന്നഭാഷകളുടെ ഉല്പത്തിക്ക് കാരണമായിത്തീരുകയും ചെയ്തു. മലയാളത്തിനു തമിഴിനോടുള്ളതായിക്കാണുന്ന സാദൃശ്യത്തിന്റെ അർദ്ധാംശം അദ്യാപി തുളുവിനു തോഡയോടും കുടകിനു കോടയോടും ഉണ്ട്. ഈ പിരിവുകളുടെ ഉദ്ഭവകാലമാകട്ടെ നിശ്ചിതമല്ലെങ്കിലും ഇതഃപരം പ്രസ്താവിച്ചിട്ടുള്ള സംഗതികളിൽനിന്ന് വഴമൊഴി തെലുങ്കും കന്നടവുമായി പിരിയുന്നതിനു മുൻപുതന്നെ ദ്രാവിഡ കുടുംബത്തിൽ നിർദ്ദിഷ്ടഭേദങ്ങൾ പ്രത്യക്ഷപ്പെട്ടുവെന്നു കരുതാൻ വഴി ലഭിക്കുന്നതാണ്.


ഇനി മലയാളിയുടെ ഉല്പത്തി ചരിത്രം ചിന്തിക്കാം.അതു വിശദമാക്കെണ്ടത്തിനു കേരളീയ ദ്രാവിഡൻമാർ കാടൻ, നാടൻ എന്നീ ശാഖാന്തരങ്ങളിൽ എത്ര വർഗ്ഗമായിരുന്നു ആർയ്യഗണം ആദ്യമായി കേരളത്തിൽ പ്രവേശിച്ചത് എന്നായിരുന്നുവെന്നും മുൻകൂട്ടി അന്വേഷിക്കേണ്ടിയിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/91&oldid=213957" എന്ന താളിൽനിന്ന് ശേഖരിച്ചത്