താൾ:BhashaSasthram.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മതംതന്നെയാണ് അധികം സ്വീകാര്യമായിട്ടുളളത് എന്നു കാണാം.

                                      മദ്ധേഷ്യയുടെ അതിർത്തിസ്ഥാനങ്ങളിൽ ഉളള പല ഭാഷകളിൽ തുറാൻ ശബ്ദത്തിന് ആട്ടിടയൻ, ആടുകറക്കുന്നവൻ, ഹിംസാലു, മാംസഭോജി ഇത്യാദി പരസ്പരാപേക്ഷയുളള ഓരോ അർത്ഥം ഉണ്ട്. റഷ്യയിലെ മഹതിയായിരുന്ന കാതറയിൻ മഹാരാജ്ഞിയുടെ പരിശ്രമത്താൽ ഉണ്ടായ വിവിധഭാഷാതോലനകോശഗ്രന്ഥത്തിൽ നിന്ന് ഇതു മനസ്സിലാക്കാം.മനുഷ്യവർഗ്ഗം ആദിമകാലത്തു ജീവസന്ധാരണാർത്ഥം സ്വീകരിച്ച തൊഴിൽ അജപാലനമായിരുന്നുവെന്ന് ചരിത്രജ്ഞന്മാരും, അതേയുഗത്തിൽ മൂലസ്ഥാനം വിട്ട് ദിഗന്തരങ്ങളിൽ അലഞ്ഞു സഞ്ചരിച്ച വംശമാണ് തുറേനിയൻ സംഘമെന്നു ഭാഷാശാസ്ത്രജ്ഞന്മാരും പ്രസ്താവിച്ചിട്ടുളള  ഊഹങ്ങൾക്ക് ഇത്  അനുയോജ്യമാകുന്നു.

ഇൻഡ്യ, പേർഷ്യ, അറേബ്യ, ഏഷ്യാമൈനർ, യൂറോപ്പ്, എന്നീ പ്രദേശങ്ങളിൽ അന്യ ഗോത്രസന്താനങ്ങളുടെ പ്രവേശമുണ്ടായതിനു വളരെ മുൻപ് നിർദ്ദിഷ്ടവംശംആ പ്രദേശങ്ങളിൽ എത്തിപ്പരന്നു കഴിഞ്ഞു . സെമറ്റിക് വർഗത്തിന്റെയും ആര്യന്മാരുടെയും പ്രാചീന ചരിത്രങ്ങളിൽ ഇതിനു ലക്ഷ്യമുണ്ട്. എന്നാൽ അവർക്കുളള ബൈബിൾ, ഋഗ്വേദം, അവസ്റ്റ, സെന്റ് എന്നിവപോലെ പുരാതനമായ എതെങ്കിലും രേഖ തുറേനിയൻ ജാതിക്കാർക്ക് ഉണ്ടായിരുന്നില്ല. തന്നിമിത്തം അവരുടെ പൂർവ്വാവസ്ഥകൾ അവ്യക്തമായിക്കിടക്കുന്നു.

                                               പണ്ട്  ഭൂപ്രദക്ഷിണം ചെയ്ത് അലഞ്ഞുനടന്നതിനിടയ്ക് അന്യപ്രദേശങ്ങളിലെന്നതുപോലെ തെക്കേ ഇൻഡ്യയിലും തളളിക്കയറിയ തുറേനിയൻ ജനതതിയുടെ  സന്താനപരമ്പരകളാണ് ഇപ്പോഴുളള ദ്രാവിഡന്മാർ. ഈ ഊഹത്തിന് ആസ്പദമായ തെളിവുകൾ താഴെ പ്രസ്താവിക്കുന്നു .
               1. നിർദ്ദിഷ്ടകുടുംബത്തിന്റെ പ്രധാന സംജ്ഞയായ  ദ്രാവിഡപദം ഏതോ സംസ്കൃതീകൃതശബ്ദമാണ്. വൈയാകരണന്മാരും ചരിത്രാനുയായികളുംപ്രകൃതശബ്ദത്തിന്റെ ഉത്പത്തി പരസ്പരവിരുദ്ധമായ പല യുക്തികളാൽ സമർത്ഥിക്കാൻ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/83&oldid=213761" എന്ന താളിൽനിന്ന് ശേഖരിച്ചത്