താൾ:BhashaSasthram.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

92

യത്നിച്ചിട്ടുണ്ട്. അവരെ രണ്ടു ഗണമാക്കി തിരിച്ചാൽ ദുർല്ലഭം ചിലർ അതു സംസ്കൃത പ്രകൃതിയിൽനിന്നുണ്ടായെന്നും, പ്രത്യുത, ഭൂരിപക്ഷം പണ്ഡിതന്മാർ ആയതു ദ്രാവിഡഭാഷ യിൽത്തന്നെയുള്ള തമിർ, തമിഴ്, തമിളകം, തിരവിടം, തിരിവിടം, തിരുവരിടം ഇത്യാദിപദങ്ങളിൽ നിന്നും സംസ്കൃതി ഭവിച്ചുണ്ടായതാണെന്നും ഉള്ള ഊഹദ്വയത്തെ ആശ്രയിക്കുന്നവരാണ്. ഇതിൽ രണ്ടാമത്തെ കൂട്ടരുടെ പ്രസ്ഥാനം ഉചിത പഥത്തിലൂടെതന്നെ. പക്ഷേ, ദ്രാവിഡപദത്തിന്റെ മൂലാധാനമായി അവർ ഉദ്ധരിക്കുന്ന ശബ്ദങ്ങളും വ്യാഖ്യാനങ്ങളും തൃപ്തികമല്ലന്നേയുളളൂ

2. ഇൻഡോയുറോപ്യൻ വംശക്കാരുടെ കുടികയറ്റമുണ്ടായ ഭൂഭാഗങ്ങളിൽ പല പ്രദേശങ്ങൾക്കും പേർ സിദ്ധിച്ചിട്ടുള്ള അവരുടെ ജാതിസംജ്ഞയായ 'ആയ്യർ' ശബ്ദത്തിൽനിന്നാ ആർയാന, ആവർത്തം, ഐറേനിയ, അർമ്മീനിയ, ഐർലാൻഡ്, സെർവ്യ, ജമ്മനി ഇത്യാദി ദേശനാമങ്ങളിൽ ശ്രവിക്കുന്ന അർ, ആർ, ഏർ, ഐർ എന്നീ അംശങ്ങൾ തത്തച്ഛാഖാഭാഷകൾക്ക് സഹജമായ പരിണാമങ്ങൾ ബാധിച്ചു ദുഷിച്ച ആയ്യർ ശബ്ദത്തിലെ മൂലവണ്ണങ്ങളാണെന്നും അതിനാൽ ആ വംശത്തിന്റെ പ്രയാണരേഖ കണ്ടുപിടിക്കുന്നതിനു് ഇവ സാഹായ പ്രദങ്ങളായ ലക്ഷ്യങ്ങളാണെന്നും മാക്സ് മുള്ളർ പറയുന്നു. സെമറ്റിക്ക് വർഗ്ഗക്കാർ കൈകേറിയ ഭാഗങ്ങളിലും മുഖ്യസ്ഥാനങ്ങൾക്കു മെസോപ്പെട്ടേമിയ, സിറിയ, അസീരിയ, അബ്സീനിയ, സിത്തിയ എന്നിങ്ങനെ തദ്വംശ സംജ്ഞയോടു സംബന്ധമുള്ള പേരുകളത്രെ കാണുന്നത്. ഈ സ്ഥിതിക്കു തുറേനിയന്മാരുടെ സഞ്ചാരവൃത്തത്തിലും പലടങ്ങൾക്ക്, ആ വംശവാച്യംശത്തിൽനിന്നുതന്നെ നാമങ്ങൾ ഉദ്ഭവിച്ചിരിക്കാൻ ഇടയുണ്ട്. തുർക്കി, ത്രോയി, ത്രിപോലി, തിരിയം, താരി, താലസ്, തയർ, തൾമേന ഇത്യാദി പഴയദേശപ്പേരുകൾ ഇങ്ങനെ ഉണ്ടായിട്ടുള്ളവയാകുന്നു. ചരിത്ര ദശയിലും ഓരോ പ്രദേശം ആക്രമിച്ചടക്കിയ നവീന വർഗ്ഗക്കാ രുടെ കുടികയറ്റം മൂലം ഉണ്ടായിട്ടുള്ള സാർത്ഥകദേശസംജ്ഞകൾ ദുർല്ലഭമല്ല. ഏതന്മൂലം ദ്രാവിഡപദത്തിന്റെ ഉത്പത്തി പ്രകൃത്യാ വന്നുകൂടിയ ഉച്ചാര പരിണാമങ്ങളാൽ വികൃത

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/84&oldid=213806" എന്ന താളിൽനിന്ന് ശേഖരിച്ചത്