താൾ:BhashaSasthram.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീരിയർ, അറബികൾ,എന്നിവർ സെമറ്റിക്കുവംശജന്മാരും ആഫ്രിക്കയുടെ വടക്കുകിഴക്കു ഭാഗങ്ങളിൽ വ്യാപിച്ച ഈജിപ്റ്റുകാർ, എത്യോപ്യർ, ഫിനിഷ്യർ മുതലായ വർഗ്ഗക്കാർ ഹെമിറ്റിക്കുഗോത്രത്തിൽ ഉൾപ്പെട്ടവരുമാകുന്നു.

സെമറ്റിക്കുവംശം

    ഈ വംശത്തിൽപ്പെട്ടവയായി പലഭാഷകൾ ഉണ്ടെങ്കിലും അവയിൽ പ്രാധാന്യം അർഹിക്കുന്നവ അർമ്മായിക്ക്, സിറിയക്ക്,അസീരിയൻ, ഹീബ്രു, അറബിക്ക് എന്നിവയാണ്. ഇവയിൽ ഹീബ്രുവിന്റെ പരിണതരൂപം മാത്രം  അപഗ്രഥിതാവസ്ഥയിലും മറ്റെല്ലാം ഉപഗ്രഥിതവകുപ്പിലും ഉൾപ്പെട്ടിരിക്കുന്നു. 

അർമ്മായിക്ക് ഭാഷ:

    മെസപ്പെട്ടേമിയായ്ക്കു വടക്കുള്ള സെമറ്റിക്ക് ജാതിക്കാരുടെ മൂലഭാഷ ഇതായിരുന്നു. ബി.സി. 8ആം ശതാബ്ദം വരെ ഇത് സിരിയ, കാൽഡിയ,  മെസപ്പെട്ടേമിയ എന്നീ പ്രദേശങ്ങളിൽ വാണിജ്യഭാഷയായി പ്രചരിച്ചു. അനന്തരം  കാൽഡിയൻ ഭാഷ നവീഭവിച്ചു തുടങ്ങി. അതു ബാബിലോൺ വിനാശം നിമിത്തം നാടുവിട്ടുപോയ യഹൂദവർഗ്ഗം ഹീബ്രുവിനു പകരം സ്വഭാഷയായി ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനു ബൈബിൾഭാഷ എന്നും പേരുണ്ട്. ഉദ്ദേശം എ.ഡി. പത്താം നൂറ്റാണ്ടുവരെ ഈ ഭാഷ അഭിവൃദ്ധിസമേതം നിലനിന്നു. അതിനുകാരണം സ്വരാജ്യഭ്രഷ്ടരായ യഹൂദകുലം കൗതുകത്തോടുകൂടി ഇതിൽ സാഹിത്യവിത്തം ആർജ്ജിച്ചതാണ്. 

സിറിയക്ക് ഭാഷ

ഏകദേശം പ്രസ്തുത കാലത്തുതന്നെ സിരിയൻ ദേശഭാഷ ഉച്ചാരവിശേഷത്താൽ കാൻഡിയൻഭാഷയിൽനിന്നു ഭേദിച്ച് ഉയർച്ച പ്രാപിച്ചുവന്നു. ക്രിസ്ത്വബ്ദാരംഭം തുടങ്ങി പത്തു ശദാബ്ദങ്ങൾ ഈ ഭാഷയ്ക്കും ഉൽഗതി ഘട്ടമായിരുന്നു. അതിനിടയ്ക്കു ക്രൈസ്തവമതസംബന്ധിതങ്ങളായി വേദശാസ്ത്രകാവ്യാദി സാഹിത്യസമ്പത്തും ഇതിൽ ധാരാളമുണ്ടായി. ഏതന്മുലം കാലക്രമേണ കാൽ‍ഡിയൻ ഭാഷയക്ക് യഹൂദാർമ്മായിക്ക്

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/62&oldid=213819" എന്ന താളിൽനിന്ന് ശേഖരിച്ചത്