താൾ:BhashaSasthram.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നും സിറിയക്കിന് ക്രിസ്ത്യൻ അർമ്മായിക്ക് എന്നും ഓരോ വിശേഷസംജ്ഞകൂടി സിദ്ധിച്ചു;എങ്കിലും ക്രി. അ. പത്താം നൂറ്റാണ്ടിനു ശേഷം അറബിഭാഷയ്ക്കുണ്ടായ അഭൂതപൂർവ്വമായ വളർച്ചമൂലം ഈ രണ്ടു ഭാഷകളും ഒടുവിൽ മാതൃഭാഷകളായിത്തീർന്നു.

അസീരിയൻ ഭാഷ :

    ഇൻഡോയൂറോപ്യൻ വംശത്തിൽ സംസ്കൃതത്തിനുള്ള സ്ഥാനമാണ് സെമാറ്റിക്കുഗോത്രത്തിൽ ഇതിനുള്ളത്. 

ഹീബ്രു ഭാഷ :

    ഇത് ബാബിലോൺവിനാശത്തിനു മുൻപുള്ള വൈദികഭാഷയായിരുന്നു. ബൈബിൾഗ്രന്ഥത്തിന്റെ പൂർവ്വഭാഗത്തിൽ പ്രധാനാംശങ്ങൾ ആദ്യമായി എഴുതപ്പെട്ടത് ഈ ഭാഷയിലാണ്. എന്നാൽ അതിന്റെ അന്ത്യഘട്ടങ്ങളിൽ കാണുന്ന ഭാഷയാകട്ടെ കാൽഡയിക്ക് ഹീബ്രു ആകുന്നു. ഈ വ്യത്യാസം നിർദ്ദുഷ്ടഭാഷയ്ക്കുണ്ടായ അനന്തരപരിണാമത്തിനു ലക്ഷ്യമാണ്. ബി. സി. ആറാം നൂറ്റാണ്ടിൽ അർമ്മായിക്കിനു ലഭിച്ച അഭിവൃദ്ധിയും ബാബിലോൺവിനാശവും മൂലം ഇതു സാഹിത്യഭാഷ മാത്രമായി കലാശിച്ചു. എങ്കിലും യഹൂദപുരോഹിതന്മാർ പിന്നീടും വേദകർമ്മാദികൾക്കും വിദ്യാഭ്യാസത്തിനും ഈ ഭാഷതന്നെ ഉപയോഗപ്പെടുത്തിവന്നതിനാൽ ഉദ്ദേശം ക്രി.അ. 12 ആം ശതകംവരെ ഇതുകേവലം പ്രചാരലുപ്തമാകാതെ സൂക്ഷിക്കപ്പെട്ടു.

അറബിക്കുഭാഷ :

    ഇതും അഭിവൃദ്ധിപഥത്തിൽവെച്ചു പ്രാചീനമെന്നും നവീനമെന്നും രണ്ടായി പിരികയും ആദ്യത്തേതു സാഹിത്യഭാഷയും രണ്ടാമത്തേതു് ഇപ്പോൾ ആഫ്രിക്കയിലുള്ള ചിലപ്രാദേശികഭാഷകളുടെ മൂലവും ആയി പരിണമിക്കുകയും ചെയ്തിരിക്കുന്നു.
    ഇനി ഈ വംശത്തിൽത്തന്നെ അവശേഷിച്ചിട്ടുള്ള മറ്റുഭാഷകളുടെ ചരിത്രം പ്രധാനതരമല്ല. അതിനാൽ ഈ പ്രത്യേകവിവരണം ഇവിടെ വിട്ടുകൊണ്ട് ഏതദ്വംശ്യഭാഷകളുടെ പരസ്പരബന്ധം,സ്ഥാനം, വർദ്ധന എന്നിവ വിശദമാക്കുമാറ് ഒരു പട്ടികമാത്രം താഴെ ചേർത്തിരിക്കുന്നു:
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/63&oldid=213950" എന്ന താളിൽനിന്ന് ശേഖരിച്ചത്