താൾ:BhashaSasthram.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം അദ്ധ്യായം വൈകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും

    അതിപ്രശസ്തങ്ങളും അത്യന്തം വിപുലങ്ങളും ആയ സെമറ്റിക്ക്, ഇൻഡോയൂറോപ്യൻ(ആര്യ) വംശങ്ങൾ രണ്ടും ഈ കക്ഷ്യയിൽ എത്തിയിട്ടുള്ളവയാണ്. നിർദ്ദിഷ്ട കക്ഷ്യാർഹങ്ങളായ ഭാഷകൾക്കു ശബ്ദങ്ങളിൽ ആഭ്യന്തരപരിണാമം ദൃഢമായി ബാധിക്കുന്നത്, അതു ശിഥിലമായിട്ടുള്ളത് എന്നിങ്ങനെ രണ്ടു പൊതുവിഭാഗങ്ങളായിട്ടാണല്ലൊ  പട്ടികയിൽ ചേർത്തിരിക്കുന്നത്. അതിനുകാരണം  സാധാരണങ്ങളായ വ്യാകരണകാര്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രസ്തുത വംശദ്വയജാതങ്ങളായ എല്ലാഭാഷകളും ഏതാണ്ടു സമാനങ്ങളാണെങ്കിലും സെമറ്റിക്കുഭാഷകളിൽ ധാതുപ്രകൃതികൾക്ക് ആന്തരികമായമാറ്റം അധികം സംഭവിക്കുന്നതും പ്രത്യുത ഇൻഡോയുറോപ്യൻ(ആര്യ) ഭാഷകളിൽ ആയതു നാമമാത്രമായി കാണപ്പെടുന്നതുമാകുന്നു.
    ഈ രണ്ടു വംശങ്ങളിലുംപ്രകൃതിപ്രത്യങ്ങൾ ഉരുക്കി യോജിപ്പിച്ചതുപോലെ, അവിഭാജ്യമായി സമ്മേളിക്കാവുന്നവയും നേരേമറിച്ച് അവ വേർപെട്ടു നിൽക്കുന്നവയുമായി രണ്ടുതരം ഭാഷകളുണ്ട്. തന്നിമിത്തം മേൽപ്പറഞ്ഞ വിഭാഗത്തിനുവീണ്ടും ഉപഗ്രഥിതമെന്നും അപഗ്രഥിതമെന്നും  ഈരണ്ട് അവാന്തരവിവേചനങ്ങൾകുടി ആവശ്യമായി തീർന്നതാണ് പട്ടികയിൽ ആ ഭാഗം കുറേക്കുടി വിസ്തൃതമായതിനുഹേതു.
    ചിലപണ്ഡിതന്മാർ സെമറ്റിക്കുവംശത്തെ ഏകമായും മറ്റുചിലർ സെമറ്റിക്ക്, ഹെമറ്റിക്ക് എന്നു രണ്ടു ഭിന്ന ഗോത്രങ്ങളായും  വിവേചിച്ചിരിക്കുന്നു. ബൈബിൾഗ്രന്ഥത്തിന്റെ പൂർവ്വഭാഗത്ത് നോഹയുടെ പുത്രന്മാരായി മുന്നുപേരെ നിർദ്ദേശിച്ചിട്ടുള്ളതിൽ രണ്ടുപേരുടെ നാമം 'സെം’ ‘ഹെം’ എന്നിവയാണ്. ഈ സംജ്ഞകളിൽനിന്നാണ് പ്രസ്തുത വംശനാമങ്ങൾ ഉണ്ടായിട്ടുള്ളത്. ഏഷ്യയുടെ തെക്കുപടിഞ്ഞ്റുഭാഗങ്ങളെ അധിവസിച്ച എബ്രായർ, അസീരിയർ,
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/61&oldid=213783" എന്ന താളിൽനിന്ന് ശേഖരിച്ചത്