താൾ:BhashaSasthram.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 11 —


വർക്കേ സുഗമമാകാൻ തരമുള്ളുവെന്നും അങ്ങനെയുള്ളവർക്കു് ഈ രീതി ലളിതവും പ്രതിപാദനത്തിനു സൗകര്യപ്രദവും ആണെന്നും ഉള്ളതാണു്.   വിഷയവൈപുല്യംകൊണ്ടും മറ്റും വൈഷമ്യമേറിയ ഈ ഗ്രന്ഥനിബന്ധത്തിനു ഞാൻ സധൈര്യം ഒരുമ്പെട്ടതു് ഉദ്യോഗവൃത്തിയിൽ എന്റെ നേതാവും വിവിധ ഭാഷാവിചക്ഷണനും വിശിഷ്യ ഈ ശാസ്ത്രമണ്ഡലത്തിൽ പ്രത്യേകം പരിചിതനും ആയ പ്രിൻസിപ്പൽ ശ്രീമാൻ പി.ശങ്കരൻ നമ്പ്യാർ അവർകൾ എം.എ (ഹോണേഴ്സ്) അപ്പോഴപ്പോൾ നേരിട്ടുനൽകിയ ഉപദേശങ്ങളും പ്രോത്സാഹനവും നിമിത്തമാകുന്നു. അദ്ദേഹത്തോടും ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം സംബന്ധിച്ചു് എന്നോടു് ഉദാരമായ അനുഭാവം പ്രദർശിപ്പിച്ച കൊച്ചി സാഹിത്യസമാജപ്രവർത്തകരോടും എനിക്കുള്ള ഹാർദ്ദമായ കൃതജ്ഞതകൂടി ഇവിടെ പ്രകാശിപ്പിച്ചുകൊള്ളുന്നു.


തൃശ്ശിവപേരൂർ
1097കർക്കിടകം15

എടമരത്തു് വി.സിബാസ്റ്റ്യൻ


"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/6&oldid=215807" എന്ന താളിൽനിന്ന് ശേഖരിച്ചത്