താൾ:BhashaSasthram.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രന്ഥകാരൻ ഇംഗ്ലീഷിൽ ഉള്ള ഒരു ഭാഷാശാസ്ത്രപുസ്തകം മലയാളത്തിൽ തർജ്ജമചെയ്യുന്നതിനു പകരം അവയിൽ ചിലതിന്റെ ആദർശത്തെ പുരസ്കരിച്ചും പ്രതിപാദ്യവസ്തു പലതിൽനിന്നും സഞ്ചയിച്ചും മറ്റും സ്വതന്ത്രമായി ഒരു പുസ്തകം ഈ വിഷയത്തിൽ നിർമ്മിച്ചതു് ഏറ്റവും ഉചിതമായിട്ടുണ്ടു്. അവശ്യവിജ്ഞേയങ്ങളായ പല പ്രമേയങ്ങളേയും വലിയ വാദപ്രതിവാദങ്ങൾക്കു് ഇടം കൊടുക്കാതെ മദ്ധ്യസ്ഥപക്ഷത്തെ കഴിയുന്നതുമവലംബിച്ചു് പ്രതിപാദിച്ചിട്ടുള്ളതും യുക്തിയുക്തമായിരിക്കുന്നു. ദ്രാവിഡഭാഷാചരിത്രത്തെപ്പറ്റി പ്രത്യേകമായി പ്രതിപാദിക്കുന്ന രണ്ടാം ഭാഗം അഞ്ചാമദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളിൽ പലതും ഇനിയും പ്രാമാണികന്മാരുടെ ഇടയിൽ വാദവിഷയമായിരിക്കുന്നതേയുള്ളു; അതിനാൽ അവയെപ്പറ്റി നിഷ്കൃഷ്ടമായ ഒരു അഭിപ്രായം പുറപ്പെടുവിക്കുകയോ നിസ്തർക്കമായ ഒരു മതം സ്ഥാപിക്കുകയോ ചെയ്യുന്നതിനു ഗ്രന്ഥകാരനു സാധിക്കുന്നില്ലെങ്കിൽ അതിനെപ്പറ്റി ആർക്കും ശോചിച്ചിട്ടാവശ്യമില്ല. ഗ്രന്ഥകാരൻ തന്റെ അന്വേഷണങ്ങളിൽനിന്നു ലഭിച്ച അറിവുകളെ ആസ്പദമാക്കി ചില ചർച്ചാപദ്ധതികളെ നിർദ്ദേശിക്കുന്നു; അവയെത്തുടർന്നു വേണ്ട അന്വേഷണങ്ങൾ ഇനിയും നടത്തി സംഗതികളുടെ സൂക്ഷ്മതത്വം കണ്ടുപിടിക്കേണ്ടതു ഭാഷാബന്ധുക്കളുടെ ചുമതലയാണു്. എനിക്കുതന്നെ അവയിൽ ചുമതലയാണ്.എനിക്കുതന്നെ അവയിൽ ചിലതിനെപ്പറ്റി അഭിപ്രായവ്യത്യാസമുള്ളതിനെപ്പറ്റി എന്തെങ്കിലും പ്രസ്താവിക്കുന്നതിനുള്ള അവസരം ഇതല്ലാത്തതിനാൽ ഈ ഘട്ടത്തിൽ അതിലേക്കു് ഒരുമ്പെടുന്നില്ല.

ആകെക്കൂടി നോക്കുമ്പോൾ മിസ്റ്റർ സിബാസ്റ്റ്യന്റെ പ്രസ്തുതഗ്രന്ഥം ഭാഷയ്ക്കു ഒരു അമൂല്യമായ സമ്പാദ്യമായിത്തീർന്നിട്ടുണ്ടെന്നു പറയുവാൻ എനിക്കു യാതൊരു സന്ദേഹവും തോന്നുന്നില്ല.ഉപരി ഉണ്ടാകാവുന്ന പതിപ്പിൽ തീർക്കത്തക്ക

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/5&oldid=215724" എന്ന താളിൽനിന്ന് ശേഖരിച്ചത്