താൾ:BhashaSasthram.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാവിഭജനം 51 വണ്ണം സംസ്കരിക്കപ്പെട്ടുപോകുന്നതുകൊണ്ട് ഒരേ ധാതു പ്രകൃതികളെത്തന്നെ അന്തർഗ്രഹിച്ചിട്ടുള്ള പല പദങ്ങളും ഏകബീജോല്പന്നങ്ങളാണെന്നുള്ള തത്വം മനസ്സിലാക്കാൻ പ്രയാസമായിത്തീരുന്നു. ഏതന്മൂലം കാലഗതി അനുസരിച്ചു ഇത്തരം ഭാഷകൾ സാഹിത്യവ്യവഹാരങ്ങൾക്കു മാത്രമേ ഇപ്പോൾ പ്രയോജനപ്പെടുന്നുള്ളു. എങ്കിലും ഭാഷകൾ ഈദൃശ ദശപ്രാപിക്കുന്നതു മുൻപ്രസ്താവിച്ച ഘട്ടങ്ങളിൽ എത്തി ഒട്ടു യിട്ടുള്ള ഭാഷകളുടെ സ്ഥിതികളിൽക്കൂടി കടന്നിട്ടാണ്. വിൽ ഇവ പ്രത്യയങ്ങളെ സ്വതന്ത്രങ്ങളാക്കി വിട്ടുകൊണ്ടു വീണ്ടും പ്രഥമദശയിലേക്കു പോകുന്നു. എന്നാൽ അതു വാർ ദ്ധകസദൃശമായ ഒരു ഭിന്നദശയാണെന്നു പക്ഷാന്തരമുണ്ട ങ്കിലും ബാല്യവാർദ്ധകാവസ്ഥകൾ ബഹുധാ തുല്യധ ളോടുകൂടിയവയാകയാൽ ഭാഷകളെ സംബന്ധിച്ചിടത്തോളം ഈ വിവേചനം ആവശ്യമുള്ളതല്ലെന്നാണ് ശാസ്ത്രജ്ഞ ജ്ഞന്മാ രുടെ അധികപക്ഷവാദം. സ്ഥലദൃഷ്ട്യാ ഭാഷകളെ മേൽപ്രകാരം മൂന്നു വയോ ദശാർഹങ്ങളായി തരം തിരിക്കാം. എന്നാലും സൂക്ഷ്മപരി ശോധന നടത്തുമ്പോൾ ഒരേ എനത്തിൽപ്പെട്ട ഭാഷകൾക്കു തന്നെ ഇനിയും പരസ്പരം പല വ്യത്യാസങ്ങൾ ഉണ്ടെന്നു തെളിയുന്നതാണ്. 1. അമേരിക്കൻ നാട്ടുഭാഷകളിൽ അനേകം വാക്കുകൾ ചേർന്നുണ്ടാകുന്ന ഒരു ചൂണ്ണികപോലും 'ഔലി സരിയർ ഫോർ സുവർവോക്' (ഔലിസർ മത്സ്യത്തെ, ഇയർടോർ = പിടി കാൻ, സുവർവാക = അവൻ പോകുന്നു) എന്നിങ്ങനെ ഏകപദാകാരമായി പരിണമിക്കുന്നു. ഈദൃശരീതിക്കും സം യുക്താ കാംക്ഷികം' (Poly-Synthesis) എന്നു പ്രത്യേകം പേരു ണ്ടു്. ഇതുനിമിത്തം ഒരു പ്രകാരം നോക്കുമ്പോൾ ഈ ക ഭാഷകൾ പ്രസ്തുത നവീനവകുപ്പിലും, മറ്റുവിധം പരിശോധി ക്കുമ്പോൾ സംശ്ലിഷ്ടദശയിലും ഉൾപ്പെടുന്നതായി കാണാം. II. പിനിയൻ ഭാഷകൾ പലതുകൊണ്ടും അമേരിക്കൻ നാട്ടുഭാഷകളുടെ പ്രസ്ഥാനങ്ങളിൽനിന്നു തീരെ വ്യത്യസ്തങ്ങ ളാണ്. എങ്കിലും സംയുക്താകാംക്ഷാബന്ധം ഈ ശാഖ യിൽപ്പെട്ട ചില ഭാഷകളിലും ഉണ്ട്. പക്ഷേ, അതു പരിമിത

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/44&oldid=215120" എന്ന താളിൽനിന്ന് ശേഖരിച്ചത്