താൾ:BhashaSasthram.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 മാണ്.കൂടാതെ ഉച്ചാ‍രണസംക്രമങ്ങൾക്കും ഈ ഭാഷകളിൽ അതിർത്തിയുണ്ട്.എന്നാൽ സർവ്വനാമസംയോഗം ഇല്ലാത്ത ഒരു ക്രിയപോലും ഇവയിൽ ശുന്യമാകകൊണ്ട് ഈ ഭാഷകൾ സംശ്ലിഷ്ടാവസ്ഥയിലും മറ്റു ലക്ഷണങ്ങളാൽ വൈകൃത വകുപ്പിലും ചേരുന്നു. III.ദക്ഷിണാഫ്രിക്കയിലെ ബന്റ,സുലു,കാഫർ മുതലായ ഭാഷകൾ മേല്പറഞ്ഞ രണ്ടു വർഗ്ഗങ്ങളുടെയും വ്യവഹാര മര്യാദകളെ അതിക്രമിച്ചുകാണുന്നു..അവയിൽ വാക്യസ്ഥിത പദങ്ങളെല്ലാം ഒന്നൊന്നായി വേർപ്പെട്ടു നില്ക്കുുകയും അർത്ഥപരിഷ്കാരങ്ങൾക്കും ആകാംക്ഷാലാഭത്തിനുംവേണ്ട എല്ലാ പ്രത്യയങ്ങളും ശബ്ദാദിയിൽമാത്രം പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.എങ്കിലും മറ്റു സാമാന്യധർമ്മങ്ങളാൽ അവയും സംശ്ലിഷ്ടദശാഹങ്ങൾതന്നെ.

IV.ഹംഗേറിയൻ,ട‍ർക്കിഷ്,ദ്രാവിഡം എന്നീ കുടുംബ ഭാഷകളുടെ വ്യാകരകാര്യങ്ങൾ ഏതാണ്ട് പിറേനിയൻ ഭാഷകളിലേതൂപോലെയാണെങ്കിലും ഇവയിൽ പ്രത്യയങ്ങൾ സംഖ്യാതീതങ്ങളും മേൽക്കൂമേൽ ഇഴച്ചുകെട്ടി നീട്ടത്തക്കവയുമാകുന്നു.എന്നാലും പരസ്പരഘടനയിൽ നിന്നും ധാതുപ്രക‍ൃതികളിൽ നിന്നും അവയെ നിഷ്പ്രയാസം കണ്ടുപിടിച്ചു വേർപ്പെടുത്താൻ കഴിയും.അതിനാൽ സംശ്ലിഷ്ടദശയിൽ ചേർന്നവയാണ് ഈ ഭാഷകളെങ്കിലും പ്രത്യയങ്ങളുടെ രൂപം,പരിണതി എന്നിവ അല്പമാത്രമെങ്കിലും വൈകൃതദശയിൽ എത്തിയ ഭാഷകളിലേതുപോലെ കാണപ്പെടുന്നു.

V. സംസ്കൃതം,ഗ്രീക്ക്,ലാറ്റിൻ എന്നീ ഭാഷകളിൽ പ്രകൃതി പ്രത്യങ്ങളുടെ യോജന സാമാന്യബുദ്ധിക്കു വിശദമല്ല.പണ്ഡിതന്മാർക്കു അതു സുഗമമാകുന്നുളളു. നിർദ്ദിഷ്ടഭാഷകളിൽ പ്രത്യയസമുച്ചയത്തിനുണ്ടായിട്ടുളള അഗാധ പരിണാമങ്ങളാണ് അതിനു കാരണം. ഏതന്മൂലം ഇവ വൈകൃതവകുപ്പിൽ ഉൾപ്പെടുന്നു.എന്നാൽ മറ്റു ചില കാര്യങ്ങളിൽ IV,VI എന്നീ ഖണ്ഡങ്ങളിൽ വിവരിച്ചിട്ടുളള ഭാഷളോടും ഇവയ്ക്കു സാദൃശ്യമുണ്ട്.

VI. ഗ്രീക്ക്,ലാറ്റിൻ ഭാഷകളുടെ സന്താനപരമ്പരകളായി ഉണ്ടായിട്ടുളള ഇപ്പോഴത്തെ യൂറോപ്യൻഭാഷകളിൽ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/45&oldid=213832" എന്ന താളിൽനിന്ന് ശേഖരിച്ചത്