ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാശാസ്ത്രം
44
സെമിറ്റിക്കിൽ വ്യഞ്ജനലിപികളായി മാറുന്നതിനും ആ മാറ്റം വീണ്ടും ഫിനീഷ്യർ വഴി ഗ്രീക്ക്, ലാറ്റിൻ മുതലായ പാശ്ചിമാതൃഭാഷകളിലും സംക്രമിക്കുന്നതിനും ഇടയായി.മേൽപ്രകാരം സ്വരങ്ങളോടു പ്രകൃത്യാ ഉണ്ടായിരുന്ന അനാസ്ഥയും വ്യഞ്ജനങ്ങളോടുണ്ടായ വിശേഷപ്രതിപത്തിയും നിമിത്തം ഫിനീഷ്യർ പൂർണ്ണമായ ഒരക്ഷരമാല രൂപവൽക്കരിക്കുന്നതിനു ദീർഘകാലം പ്രാപ്തരാകാതെ കഴിക്കേണ്ടിവന്നു.ഒടുവിൽ ക്രി.അ.4-ാം ശതാബ്ദം മുതൽ മാത്രമേ അവർക്കു സ്വരസൂചകങ്ങളായ ലിപികൾ ഉണ്ടായുള്ളു.നിർദ്ദിഷ്ടകാരണങ്ങളാലാണ് ചില സെമിറ്റിക്ക് ഭാഷകളിൽ അദ്യാപി അക്ഷരലിപികൾ തന്നെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഫിനീഷ്യർ അവരുടെ ലിപികളിൽ ഓരോന്നിനും നാമകരണം ചെയ്തത് അവയുടെ ആകൃതി നോക്കിയാകുന്നു. തന്മൂലം കാള,ഭവനം ഇത്യാദ്യർത്ഥത്തിൽ ആൽഫ,ബെറ്റ എന്നിങ്ങനെ ഓരോ ലിപിക്കും അവർ കല്പിച്ച സംജ്ഞകൾ അതതു ലിപികളാൽ നിർഗർദ്ദേശിക്കപ്പെടുന്ന വർണ്ണങ്ങളുടെ പേരുകൾ അല്ലെങ്കിലും തല്ലക്ഷ്യങ്ങളുടെ പുരാതനസ്വരൂപം അനുസ്മരിപ്പിക്കുന്ന ചരിത്രസൂചനങ്ങളത്രേ. പശ്ചിമഭൂഖണ്ഡത്തിലെ പഴയ പരിഷ്കൃതജാതിക്കാരായ ഗ്രീക്കുകാർ ഈ ഫിനീഷ്യർ ലിപികളും തൽ സംജ്ഞകളും തന്നെ സ്വീകരിച്ചു.പക്ഷേ,അവരുടെ ഭാഷയിൽ സ്വരങ്ങൾക്കു ലിപികൾ ആവശ്യവും ഫിനീഷ്യരുടെ വ്യഞ്ജനലിപികളിൽ പലതും അനുപയോജ്യവും ആയിത്തീരുകയാൽ വ്യർത്ഥങ്ങളായിക്കണ്ട അത്തരം വ്യഞ്ജനലിപികളെ അവർ സ്വരനിർദ്ദേശാർത്ഥം മാറ്റി പ്രയോഗിക്കുകയും ക്രമേണ അവ പരമ്പരയാ പകർന്ന് സർവ്വ യൂറോപ്യൻ ഭാഷകൾക്കും ലേഖന മൂലകങ്ങളായി സുസ്ഥിതി പ്രാപിക്കുകയും ചെയ്തു. ഇനി പ്രസ്താവിക്കാനുള്ളത് അരേമിയൻ ലിപികളുടെ ചരിത്രമാണ്.ഇന്ത്യയിലെ മിക്ക ഭാഷകളിലും പ്രചരിച്ചു കാണുന്ന ലിപികൾ ഈ ശാഖയിൽ നിന്ന് അനേകമറിവുകൾക്കു ശേഷം പകർന്നെത്തിയിട്ടുള്ളവയാണെന്നാണ് പല പണ്ഡിതന്മാരുടേയും അഭിപ്രായം.എങ്കിലും അവയുടെ ആഗമകാലം,ഹേതു,മാർഗ്ഗം മുതലായവയെപ്പറ്റി ചരിത്രജ്ഞന്മാ