താൾ:BhashaSasthram.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പണ്ടത്തെ വണിക്പ്രമാണികളും ആയിരുന്ന ഫിനീഷ്യൻ വർഗ്ഗക്കാർ കച്ചവടക്കാർയ്യങ്ങൾ നടത്തുന്നതിനും കണക്കുകൾ എഴുതി സൂക്ഷിക്കുന്നതിനും മറ്റുമായി ആ ലേഖനരീതി അഭ്യസിച്ചു.തദ്വരാ പ്രായേണ അതു മിക്ക സെമറ്റിക്ക് ഭാഷകളിലും നടപ്പിലായി അനന്തരം ചരിത്രദശയിൽ സെമറ്റിക്ക് ലിപികളും ഭിന്നാകൃതികൾ പ്രാപിച്ചു പരിണതങ്ങളായിതീർന്നു.അവയിൽ ഫിനീഷ്യരുടേയും അരേമിയങ്കാരുടേയും ലിപികൾക്കാണു് പരസ്പരം അത്യധികം രൂപാന്തരത സംഭവിച്ചിട്ടുള്ളത്.ഇന്നുള്ള സകല പരിഷ്കൃതഭാഷാലിപികളും മേൽപ്രകാരം ഉണ്ടായി ബഹുധാ പരിണാമം പ്രാപിച്ച സെമറ്റിക്ക് ലിപിരൂപങ്ങളിൽ നിന്ന് അവതരിച്ചിട്ടുള്ളവയത്രെ.

     ഫിനീഷ്യർ പ്രതിവർണ്ണം ഓരോ ലിപി വീതം ശേഖരിച്ചു സ്വഭാഷയിൽ 22 ലിപികൾ അടങ്ങിയ ഒരു അക്ഷരമാല രൂപവത്ക്കരിച്ചു.അവർ ഇതു സാധിച്ചത് ഈജിപ്തുകാരുടെ  അക്ഷരമാലയിൽ കണ്ട ക്രമരാഹിത്യം പരിഹരിച്ചും അവരുടെ ലിപികളെ സ്വന്ത ഭാഷയിൽ അതേ വർണ്ണങ്ങൾക്ക് അഥവാ സദൃശധ്വനികൾക്കു ലക്ഷ്യങ്ങളായി സ്വീകരിച്ചും കുറേക്കൂടി പരിഷ്കൃതമായ മട്ടിൽ ആയിരുന്നു.എങ്കിലും ഫിനീഷ്യൻ  ഭാഷയിൽ വ്യഞ്ജനങ്ങൾക്കല്ലാതെ സ്വരങ്ങൾക്ക് അന്നു ലിപികൾ ഉണ്ടായിരുന്നില്ല.നേരെ മറിച്ചു് ഈജിപ്തുകാർക്ക് അക്കാലത്തും അവ സുലഭമായിരുന്നു.ഈ വ്യത്യാസത്തിനു കാരണം സെമറ്റിക്ക് ഭാഷകളിൽ  സ്വരങ്ങൾക്കുള്ള അനന്യസാധാരണമായ അഗണ്യതതന്നെ.തദ്വശ്യഭാഷകളിൽ വ്യഞ്ജനങ്ങൾക്കാണ് അതിപ്രാധാന്യം. ആകയാൽ പദാന്തർഭൂതങ്ങളായ  വ്യഞ്ജനങ്ങളിൽ ഉള്ള എല്ലാ സ്വരങ്ങളും ചില നിയമങ്ങൾ അനുസരിച്ച് മാറിമറിഞ്ഞുവരുന്നതുകൊണ്ട് അവ ശബ്ഭത്തിൽ അപ്രധാനാംശങ്ങളും വ്യഞ്ജനലീനങ്ങളും ആണെന്നായിരുന്നു ആ ഭാഷക്കാരുടെ ധാരണ.ഏതന്മൂലം അവർ ക,കി,കു,കെ ഇത്യാദി ഏകവ്യ‍ഞ്ജനത്തിന്റെ എല്ലാ വൈചിത്ര്യങ്ങൾക്കും കൂടി സന്ദർഭാനുസാരം മാറി മാറി വായിക്കേണ്ടതായി ഒരു ലിപി മാത്രമാണ് ഉപയോഗിച്ചുവന്നതു്.ഈ വൈജാത്യം കാരണം ഈജിപ്തുകാരുടെ സ്വരസൂചകങ്ങളായ ലിപികളിൽ പലതും
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/36&oldid=213823" എന്ന താളിൽനിന്ന് ശേഖരിച്ചത്