താൾ:BhashaSasthram.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറു ഘട്ടങ്ങളാണു് ഉള്ളതെന്നാകുന്നു.അവകൂടി താഴെ നിർദ്ദേശിക്കാം; 1. മനനലേഖനം (Ideography)  :

പ്രഥമഘട്ടം: വടക്കേ അമേരിക്കയിൽ ഇൻഡ്യന്മാർ വിചാരപരമ്പര പൂർണാകൃതിയിൽ ഒറ്റ ചിത്രംകൊണ്ടു നിർദ്ദേശിച്ച കാലം ദ്വിതീയഘട്ടം :പുരാതനരായ ചൈനക്കാർ, മെക്സിക്കോനിവാസികൾ,ഈജിപ്ത്കാർ എന്നിവർ വിചാരം തൽഘടകചിത്രങ്ങളാൽ വ്യവച്ഛേദിച്ചു് പ്രകാശിപ്പിച്ച കാലം.

2.ധ്വനനലേഖനം(Phonography) : പ്രഥമഘട്ടം:ഇദാനീന്തചൈനക്കാരും പണ്ടത്തെ ഈജിപ്തുകാരും പദങ്ങളെ അവയിലുള്ള വർണ്ണസമൂഹത്തോടികൂടി പ്രസ്തുത ഘടകചിത്രങ്ങളാൽ രേഖപ്പെടുത്തിയ കാലം . ദ്വിതീയഘട്ടം: ജപ്പാനീസിലും സെമറ്റിക്കു ഭാഷകളിലും ഉള്ളതുപോലെ പദങ്ങളെ ധാതുപ്രകൃതികളാക്കി അനവധി അർത്ഥം ആരോപിച്ചു് അവയ്ക്ക് ലിപികൾ ഏർപ്പെടുത്തിയ കാലം. തൃതീയഘട്ടം :മേൽപ്രകാരം ഉണ്ടായ അക്ഷരലിപികൾ അവയുടെ ആദ്യവ‍ർണ്ണങ്ങളായ വ്യഞ്ജനങ്ങൾക്കു ലക്ഷ്യങ്ങളായി തീരുകയും സ്വരങ്ങൾക്കു ലിപികൾ ഇല്ലാതിരിക്കയും ചെയ്ത കാലം ചതുർത്ഥഘട്ടം :ഗ്രീക്കോഇറ്റാലിക്കു ഭാഷകളിൽ ഇപ്പോൾ ഉള്ളതുപോലെ സർവ്വവർണ്ണങ്ങൾക്കും പ്രത്യേകം ലിപികൾ ഉണ്ടായകാലം. (തൃതീയചതുർത്ഥഘട്ടങ്ങളുടെ സ്വഭാവം ഇതഃപരം ഉള്ള വിവരണങ്ങളിൽനിന്ന് വിശദമാക്കുന്നതാണ്)


ലേഖനവിദ്യയുടെ പ്രചാരചരിത്രം

ഈജിപ്തിൽ ലേഖനകല മേൽപ്രകാരം പരമാഭിവൃദ്ധി പ്രാപിച്ചശേഷം സെമറ്റിക്ക് ജംതിയിൽ ഉൾപ്പെട്ടവരും
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/35&oldid=213791" എന്ന താളിൽനിന്ന് ശേഖരിച്ചത്