താൾ:BhashaSasthram.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

45

 ഭാഷണവും ലേഖനവും

രുടെയിടയിൽ പല സംശയങ്ങളും വിവാദങ്ങളും ഉള്ളതുകോണ്ടു് മുകളിൽ പ്രതിപാദിച്ചതു പോലെ സുസമ്മതമായ നിലയിൽ ഈ അംശം വിവരിക്കാൻ വേണ്ട തെളിവുകൾ വെളിപ്പെട്ടിട്ടില്ല. എങ്കിലും ആവുന്നത്ര ചരിത്രയോജ്യമായ സമ്പ്രദായത്തിൽ ഈ ശാഖാവതീർണ്ണങ്ങളായ ലിപി സമുച്ചയത്തിന്റെ ഒരു വംശതാളിക മാത്രം മറുവശം ചേർക്കുന്നു .


          പാശ്ചാത്യലിപികൾക്കും പൗരസ്ത്യലിപികൾക്കും തമ്മിലുള്ള വ്യത്യാസങ്ങൾ
  യൂറോപ്യൻ ഭാഷകളിലുള്ള എല്ലാ ലിപികളും വർണ്ണനിർദ്ദേശകങ്ങളാണ്. എങ്കിലും അവ എണ്ണത്തിൽ കുറവാകകൊണ്ടു് മിക്ക ലിപികളും രണ്ടും അധികവും ധ്വനികളെ ലക്ഷീകരിക്കുന്നു. കൂടാതെ ചതുരാകൃതികളും അക്ഷരങ്ങളോ ഉണ്ടാക്കാൻ വേണ്ടി മിഥഗ്രഥിച്ച് എഴുതാൻ തരമില്ലാത്തവയും ആണ് അവ. പ്രത്യുത പൗരസ്തലിപികൾ അക്ഷരനിർദ്ദേശങ്ങളും സംഖ്യയിൽ  ബഹുലവും പരസ്പരം പിണച്ചെഴുതി എണ്ണം ഉപർയ്യുപരി വർദ്ധിപ്പിക്കാവുന്നവയും വ്യഞ്ജനാന്തർഗ്ഗതങ്ങളായ സ്വരങ്ങളേയും മദ്ധ്യമങ്ങളേയും അതതു ലിപികളോട് അന്യചിഹ്നങ്ങൾ ചേർത്തു ലക്ഷീകരിക്കുന്ന ആചാരവിശേഷത്തോടു കൂടിയവയും ആകുന്നു. ആകൃതി നോക്കുന്നപക്ഷം കിഴക്കൻ ദിക്ഭാഷകളിൽ വൃത്താകാരവും ചതുരച്ഛായയോടു കൂടിയവയും ആയി  രണ്ടുതരം ലിപികളിൽ നടപ്പുണ്ട്. ഇംഗ്ലീഷ് മുതലായ പാശ്ചാത്യഭാഷകളിൽ ഉള്ളതുപോലെ ഇൻഡ്യ,പാലസ്റ്റൈൻ എന്നീ രാജ്യങ്ങളിൽ ഒരേ ഭാഷയ്ക്ക് ഒന്നിലധികം ജാതി ലിപികളും ഇല്ലായ്കയില്ല. 
      പരിഷ്കൃതഭാഷകളിൽ പൂർവ്വതഃ സിദ്ധങ്ങളായ പ്രത്യുത ജാതിലിപികൾ കൂടാതെ ഇപ്പോൾ  ചുരുക്കെഴുത്ത്  എന്നു പറയപ്പെടുന്ന കൃത്രിമലേഖനത്തിന് ഉപയോജ്യങ്ങളായി ഒരുവക നൂതനലിപികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/38&oldid=213816" എന്ന താളിൽനിന്ന് ശേഖരിച്ചത്