ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വണ്ണമല്ലാതെ ഇതിൽ യാതൊരു വൈകല്യവുമുള്ളതായി ഞാൻ കാണുന്നില്ല.അപൂർവ്വം അച്ചുപിശാചുകൾ കടന്നു കൂടിയിട്ടുള്ളവയേയും ആ പതിപ്പിൽ ഉച്ചാടനം ചെയ്യാവുന്നതാണു്. ഭാഷാശാസ്ത്രത്തോടു ഗ്രന്ഥകാരനുള്ള അസാമാന്യമായ അഭിനിവേഷവും അതിലെ തത്വരത്നങ്ങൾ ആരാഞ്ഞു തേടിപ്പിടിക്കുന്നതിനുള്ള ഔത്സുക്യവും അഭിനന്ദനീയമായിരിക്കുന്നു.മിസ്റ്റർ സിബാസ്റ്റ്യൻ മേലും ഈ വിധത്തിൽ അത്യുപകാരപ്രദങ്ങളായ അനേകം ഗ്രന്ഥങ്ങളെഴുതി മാതൃഭാഷയെ പോഷിപ്പിക്കുവാൻ ജഗന്നീയന്താവു കടാക്ഷിക്കട്ടെ.
Trivandrum 15th Kanni 1098 ഉള്ളൂർ എസ്. പരമേശ്വരയ്യർ