തത്തൽസ്ഥാനഗുണാകീർണ്ണങ്ങളായി പുറപ്പെടുന്ന വ്യഞ്ജനധ്വനികൾക്ക് അനുനാസിക്യം പറ്റി അവതന്നെ ങ,ഞ,ണ,ന,മ എന്നീ വർണ്ണങ്ങളായിത്തീരുന്നു.ഉള്ളിൽനിന്നു ഉൽഗമിക്കുന്ന ശ്വാസധാരതന്നെ ചിലപ്പോൾ നാദവാഹിയായും അല്ലാതെയും വരാം. ആകയാൽ നാദവാഹിയായും അല്ലാതെയും വരാം.ആകയാൽ നാദവാഹിയായ ശ്വാസത്തെയും കേവല ശ്വാസദാരയേയും കണ്ഠാദിസ്ഥാനങ്ങളിൽ നിരോധിക്കുകയോ മർദ്ദിക്കുകയോ ചെയ്യുമ്പോൾ ജാതമാകുന്ന ധ്വനികളുടെ ധർമ്മംതന്നെയും പരസ്പരം വ്യത്യസ്തമായിരിക്കാനേ തരമുളളൂ.ഏതന്മൂലം സ്വരധാരമായ നാദത്തിന്റെ സമ്പർക്കത്തോടുകൂടി യ ശ്വാസധാരയിൽനിന്നു പുറപ്പെടുന്ന വ്യഞ്ജനങ്ങൾ സ്വരസമുച്ചയം പോലെ അക്ഷരങ്ങൾ രൂപവത്കരിക്കുന്നതിന് ശക്യങ്ങളും മറ്റു വ്യഞ്ജനങ്ങൾ അതിനു അസമർത്ഥങ്ങളും ആയികാണപ്പെടുന്നു.സർവ്വ വ്യഞ്ജനങ്ങളും ഇങ്ങനെ ശ്വാസധാരയിൽ നിന്ന് ഉദ്ഭവിച്ചു സ്ഥാനന്തരങ്ങൾ,സമ്മർദ്ദാദികളിൽ സംഭവിക്കുന്ന പ്രകാരഭേദങ്ങൾ,മാർഗ്ഗവിപർയ്യനം,ബീജ(ശ്വാസം)ഗുണം എന്നീ ഉപാധികളെ ആശ്രയിച്ചു വിവിധങ്ങളായിത്തീർന്നിട്ടുള്ളവയത്രെ.
സ്വരവ്യഞ്ജനങ്ങളുടെ നവീനവിഭജനം:
സ്വരങ്ങൾക്കും വ്യഞ്ജനങ്ങൾക്കും തമ്മിലുള്ള വ്യത്യാസം പലരും പലവിധം പരിഗണിച്ചിട്ടുണ്ടെങ്കിലും സർവ്വോപരിഷ്ഠമായ ഭേദം സ്വരങ്ങൾ നാദവത്തുക്കളും വ്യഞ്ജനങ്ങൾ ശ്വാസവത്തുക്കളും ആണെന്നുള്ളതാണ്.ഇതു നിമിത്തം സ്വരങ്ങൾ ഉച്ചാരസുഗുമങ്ങളാകകൊണ്ട് അക്ഷരങ്ങളെ രൂപവത്കരിക്കുന്നതിന് അവ പയ്യാപ്തങ്ങളായി തീർന്നിരിക്കുന്നു.എന്നാൽ നാദവത്തായ ശ്വാസധാരയിൽ നിന്ന് ഉത്ഭവികിക്കുന്ന വ്യഞ്ജനങ്ങളും മേൽപ്രക്രം അക്ഷരങ്ങൾ സ്ഫുടിപ്പിക്കുന്നതിനു ശക്തിയുള്ളവയായണ്. Table(റ്റേബ്ൾ) എന്ന പദത്തിൽ കാണുന്ന അന്ത്യവർണ്ണം ഒരു സ്വരമാണെങ്കിലും അതിനു സംഹിതയിൽ ഉച്ചാരമില്ല. ആകയയാൽ അതിനു മുൻപുള്ള രണ്ട് വ്യഞ്ജനങ്ങൾ സ്വരവിഹീനമായി നില്കുന്നുവെന്നുതന്നെ പറയാം.അവ ഉച്ചർയ്യവും ഏകാക്ഷരവുമായിത്തീർന്നിട്ടുള്ളതും പദത്തിലെ ഉപാന്തവർണ്ണമായ L(ല്) എന്ന വ്യഞ്ജന